സ്ത്രീസുരക്ഷ സമാധാനത്തിലേക്കുള്ള സാധ്യതകള്‍

 100.00

സ്ത്രീ സുരക്ഷയിലൂടെ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും സമാധാനവും ശാന്തിയും എങ്ങനെ സംജാതമാകും എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ വിശദീകരിക്കുന്ന അത്ഭുതകരവും അനിതരസാധാരണവുമായ ഒരു ഉത്തമ പുസ്തകം. ‘പ്രണയം പ്രിയതമയോട് പ്രിയതമനോട്‌’, ‘സ്ത്രീകളോട്…’ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ കര്‍ത്താവില്‍ നിന്നും പ്രസക്തമായ മറ്റൊരു പുസ്തകം.
Author : Adv.Mueenuddeen

100 in stock

Description

ഈ ലോകത്തുള്ള ഓരോരുത്തരുടെയും മാതാവ് സുരക്ഷിതാവസ്ഥയിലല്ലെങ്കില്‍ മനുഷ്യ സമൂഹത്തിന്‍റെ അവസ്ഥയൊന്നു നിങ്ങള്‍ ചിന്തിച്ചു നോക്കൂ…. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ വിഷയത്തിന്‍റെ ഗൌരവം മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ മാതാവ് സുരക്ഷിതയായതുകൊണ്ട് മാത്രമാണ് നിങ്ങള്‍ സുരക്ഷിതനായത്. നിങ്ങളുടെ സുരക്ഷിതാവസ്ഥ അവരുടെ സുരക്ഷിതാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്.

ഇനി നിങ്ങള്‍ നിങ്ങളുടെ സഹോദരിമാരെക്കുറിച്ച് ആലോചിച്ചു നോക്കൂ…. നിങ്ങളുടെ സഹോദരിമാര്‍, വീട്ടിനകത്താകട്ടെ പുറത്താകട്ടെ സുരക്ഷിതരല്ലാ എങ്കില്‍ അവര്‍ കോളേജിലോ സ്കൂളിലോ പോയ സമയത്ത് നിങ്ങളുടെ മനസ്സിന് സുരക്ഷിതത്വ ബോധം ലഭിക്കുമോ? എന്തായിരിക്കും അവള്‍ പുറത്ത് പോയ നേരങ്ങളില്‍ നിങ്ങളുടെ മാനസിക അവസ്ഥ?

നിങ്ങളുടെ മനസ്സ് അരക്ഷിതാവസ്ഥയിലായിരിക്കുമോ അതല്ല സുരക്ഷിതാവസ്ഥയിലായിരിക്കുമോ? ഇനി അവര്‍, നിങ്ങളുടെ സഹോദരിമാര്‍ കുടുംബത്തില്‍ സുരക്ഷയിലല്ലായെങ്കില്‍, നിങ്ങളുടെ അകന്ന ബന്ധത്തിലോ മറ്റോ പെട്ട ആരെങ്കിലും കാരണം അവര്‍ സുരക്ഷയിലല്ലായെങ്കില്‍, അവരെ വീട്ടില് വിട്ടു നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ നിങ്ങളുടെ മാനസ്സിക അവസ്ഥ എന്തായിരിക്കും?

അപ്പോള്‍ നിങ്ങളുടെ സഹോദരിമാരുടെ സുരക്ഷയെ ആശ്രയിച്ചാണ് നിങ്ങളുടെ സുരക്ഷിതത്വ ബോധം കിടക്കുന്നത് എന്നര്‍ഥം. അവര്‍ സുരക്ഷിതരാണെങ്കില്‍ മാത്രമേ നിങ്ങള്‍ യഥാര്‍ഥത്തില്‍ സുരക്ഷിതരാകുന്നുള്ളൂ എന്നര്‍ഥം. അപ്പോള്‍ ഈ വിഷയത്തിന്‍റെ ഗൌരവം എത്രമാത്രമാണ്. അതിന്‍റെ ആഴവും വിശാലതയും നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ടോ?

ഇനി നിങ്ങള്‍ നിങ്ങളുടെ പെണ്മക്കളെക്കുറിച്ചു ചിന്തിച്ചുനോക്കൂ…. അവര്‍ വീട്ടിലാകട്ടെ പുറത്താകട്ടെ സുരക്ഷിതരല്ലെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സ്കൂളിലോ കോളേജിലോ പോയ അവര്‍, നിങ്ങളുടെ പെണ്മക്കള്‍ തിരിച്ചുവരുന്നത് വരെയുള്ള നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? അവര്‍ സുരക്ഷിതരാകാതെ നിങ്ങള്‍ക്ക് മാനസിക സുരക്ഷ ലഭിക്കുമോ? ഇല്ലല്ലോ? എങ്കില്‍ അവരുടെ സുരക്ഷയെ ആശ്രയിച്ചല്ലേ നിങ്ങളുടെ സുരക്ഷ കിടക്കുന്നത്. അപ്പോള്‍ ഈ വിഷയത്തിന്‍റെ ആഴവും ഗൌരവവും നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ടോ?

അവസാനമായി നിങ്ങള്‍ നിങ്ങളുടെ ഭാര്യയെക്കുറിച്ച് ചിന്തിച്ചുനോക്കൂ….. അവള്‍ വീട്ടിനകത്തോ പുറത്തോ സുരക്ഷയല്ലായെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ? അവര്‍ പുറത്ത് പോയ സമയത്തു നിങ്ങള്‍ക്ക് മാനസിക സുരക്ഷിതത്വം ലഭിക്കുമോ?

നിങ്ങളുടെ ഭാര്യക്ക് വീട്ടിനകത്ത് സുരക്ഷിതത്വമില്ലായെങ്കില്‍ നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷ അനുഭവപ്പെടുമോ? നിങ്ങളുടെ മനസ്സിന് സുരക്ഷിതത്വ ബോധമുണ്ടാകുമോ? ഇല്ലല്ലോ? അപ്പോള്‍ ഈ സ്ത്രീ സുരക്ഷ എന്നാ വിഷയത്തിന്‍റെ ഗൌരവം നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ടോ?

സ്ത്രീ സുരക്ഷ എന്ന വിഷയം ചുമ്മാ എഴുതാനും വായിക്കുവാനും പ്രസംഗിക്കുവാനുമുള്ളതല്ല. വ്യക്തിയുടെയും അഥവാ എന്‍റെയും നിങ്ങളുടെയും സുരക്ഷിതത്വ ബോധം ഉറപ്പുവരുത്തുന്നതിനായി സ്ത്രീക്ക് സംജാതമാകേണ്ടുന്ന ഒരു വിഷയമാണത്. അതുകൊണ്ട് തന്നെ വളരെ ആയത്തില്‍ അതിന്‍റെ അടിവേരുകളിലിറങ്ങി അത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം, സ്ത്രീ സുരക്ഷയിലൂടെ മാത്രമേ പുരുഷനടക്കമുള്ള എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. എന്താണിതിനുകാരണം എന്നറിയുമോ? ശാന്തിയും സമാധാനവും ആദ്യമായി നാം അനുഭവിക്കുന്നത് സ്ത്രീയുടെ അഥവാ അമ്മയുടെ മടിത്തട്ടില്‍ നിന്നാണ്. ആ മടിത്തട്ട് സുരക്ഷയിലാണെങ്കില്‍, ശാന്തിയിലും സമാധാനത്തിലുമാണെങ്കില്‍ അതില്‍ കിടന്നു കളിക്കുന്ന വളരുന്ന കുട്ടിയിലേക്കും അത് പകരുന്നു.

അദ്ധ്യായങ്ങള്‍

1. ഭൂമി സന്ദര്‍ശിച്ച അന്യഗ്രഹ ജീവികള്‍

2. ആശ്ചര്യപ്പെട്ട അന്യഗ്രഹ ജീവികള്‍

3. വേരുകള്‍ പിഴുതെറിയുക

4. ആന്തരിക ശുദ്ധീകരണം നടന്നവര്‍ക്ക് സ്ത്രീയെ ബഹുമാനിക്കാതിരിക്കുവാന്‍ സാധിക്കുകയില്ല

5. ആന്തരിക അഴക്‌

6. സൂക്ഷ്മതയുടെ ഊര്‍ജ്ജ പ്രവാഹം

7. വസന്തങ്ങള്‍ വിരിയിക്കുന്ന വര്‍ത്തമനം

8. തിന്മകളെ നന്മകളാക്കി മാറ്റുന്ന രാസവിദ്യ

9. നിയമങ്ങളില്ലാത്ത ഒരാഴ്ച

10. ആ സ്പെല്ലിങ്ങ് മിസ്റ്റേക്ക് തിരുത്തുക

11. കാരുണ്യവാന്‍റെ കാരുണ്യം ലഭിച്ചാല്‍

12. പിന്നീട് അദ്ദേഹം സ്ത്രീകളിലേക്ക് നോക്കിയിട്ടില്ല

13. ജീവന്‍ നല്‍കിക്കൊണ്ടുള്ള ആന്തരിക ശുദ്ധീകരണം

14. ‘എന്നെ ശുദ്ധീകരിക്കൂ’

15. അവര്‍ പിന്‍വാങ്ങാന്‍ തയ്യാറല്ല

16. അവര്‍ കുഞ്ഞുമായി തിരിച്ചെത്തി

17. അവസാനം അത് സംഭവിച്ചു

18. പശ്ചാത്താപത്തിന്‍റെ അടങ്ങാത്ത അഗ്നിനാളം

19. ആന്തരിക ശുദ്ധീകരണത്തിന്‍റെ അപാരത

20. ആ സോഫ്റ്റ്‌വെയര്‍ നിങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യുക

21. ‘രക്ഷിക്കുവാനുള്ള ശിക്ഷ’ രക്ഷിക്കുവാനുള്ളതാണ്

22. സമൂഹ സുരക്ഷ സ്ത്രീ സുരക്ഷയിലൂടെ

23. ഷാര്‍ജയിലെ അനുഭവം

24. മറഞ്ഞുകിടക്കുന്ന അനുഗ്രഹങ്ങള്‍

25. ദര്‍ശനത്തിലെ അനുഗ്രഹങ്ങള്‍

26. ഈ ഹോര്‍മോണിനെ അറിയുക

27. ലൈംഗികതയുടെ ജൈവശാസ്ത്രം

28. അങ്ങാടിയില്‍ സ്ത്രീയെ കണ്ടാല്‍

29. സുരക്ഷിതത്വത്തിന്‍റെ ശരിയായ മാര്‍ഗ്ഗം

30. സ്നേഹവും സുരക്ഷയും ഉറപ്പുവരുത്താന്‍