ദൈവാനുഗ്രഹമായി ലഭിച്ച ലൈംഗിക വികാരം ഓരോ വ്യക്തിയിലും വ്യത്യസ്ഥമായ അളവിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
തീരെ ഷണ്ഡനായ ഒരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നത് ശറഅ് വിലക്കിയതാണ്. വിവാഹത്തിന് അയോഗ്യതകള്‍ – സംയോഗത്തിന് ആശയില്ലാതിരിക്കുക. ഭാര്യക്ക് ചെലവ് കൊടുക്കാന്‍ കഴിയാതെ വരിക. എന്നിവയാണ്. ഇവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് നിഷിദ്ധമാണ്. (ഫികുഹുസ്സുന്ന 2:334. സയ്യിത് സാബിക്).
നിരപരാധികളായ സ്ത്രീകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഇത്തരം ആളുകള്‍ തങ്ങളുടെ ഈ ന്യൂനതകള്‍ വ്യക്തമാക്കിയിരിക്കണം. ഭര്‍ത്താവിനോടുള്ള കടമകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള പോലെ ലൈംഗിക ആസ്വാദനത്തിന് തടസ്സങ്ങളുണ്ടെന്ന് ഉറപ്പുള്ളവളും അക്കാര്യം മറച്ച് വെക്കുന്നത് വഞ്ചനയാണ്.
എന്നാല്‍ ‘ഏത് രോഗത്തിനും മരുന്നുണ്ട് പറ്റിയ മരുന്നാകുമ്പോള്‍ അല്ലാഹുവിന്റെ അനുമതികൊണ്ടത് സുഖപ്പെടുന്നതാണ്’ (മുസ്ലിം) എന്ന നബിവചനം ആശ കൈവെടിയരുത് എന്ന് ഇത്തരക്കാരെ ഓര്‍മപ്പെടുത്തുന്നതാണ്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony