ആയിശ (റ) യെ നബി (സ) വിവാഹാലോചന നടത്തിയത് പിതാവ് അബൂബക്കര്‍ സിദ്ധിഖിനോടായിരുന്നു. എന്നാല്‍ ഉമ്മുസലമ (റ)യെ ഭര്‍ത്താവ് മരിച്ചപ്പോള്‍ നബി (സ) അന്വേഷണം നടത്തിയത് ഉമ്മുസലമ (റ) യോട് നേരിട്ടായിരുന്നു. ഇതില്‍ നിന്ന് കന്യകയാണെങ്കില്‍ രക്ഷിതാവിനോടും വിധവയാണെങ്കില്‍ അവരോട് നേരിട്ടും അന്വേഷിക്കാവുന്നതാണ് എന്ന് മനസ്സിലാക്കാം. (നൈലുല്‍ അൗതാര്‍ 2:235).
അവനും അവളും മാത്രം സ്വകാര്യമായി വിവാഹം നടത്തുകയും സംയോഗം ചെയ്യുകയും ചെയ്താല്‍ അവര്‍ വ്യഭിചാര ശിക്ഷക്കര്ഹരാണെന്നുള്ളതില് സംശയമില്ല. (ഫത്ഹുല്‍ മുഈന്‍ പേ : 3;274 അശൈഖ് അഹമ്മദ് സൈനുദ്ദീനുല്‍ മഖ്ദൂം(റ).
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony