അല്‍-ഈജാബ്-വല്‍-ഖബൂല്‍ അഥവാ എന്റെ മകളെ അല്ലങ്കില്‍ അധീനത്തിലുള്ളവളെ ഞാന്‍ നിങ്ങള്‍ക്ക് വിവാഹം ചെയ്ത് തന്നിരിക്കുന്നു എന്ന വലിയ്യിന്റെ പ്രഖ്യാപനം, അത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്ന വരന്റെ അംഗീകാരം ഇത്രയുമായിക്കഴിഞ്ഞാല്‍ വിവാഹ ബന്ധം നിലവില്‍ വന്നു.
ഇവര്‍ രണ്ട് പേരുമോ അല്ലെങ്കില്‍ രണ്ടില്‍ ഒരാളോ മൂകനാണെങ്കില്‍ അവന്റെ സൂചനയും എഴുത്തും മറ്റുള്ളവര്‍ക്ക് ഗ്രാഹ്യമാണെങ്കില് അതിനും പ്രാബല്യം ഉണ്ടായിരിക്കും. പക്ഷെ വലിയ്യും വരനും പ്രായപൂര്ത്തിയായവരായിരിക്കണം എന്നത് ഇതിന്റെ നിബന്ധനയാണ്. നിക്കാഹാണ് ഇത് എന്ന് മനസ്സിലാകുന്ന ഏത് ഭാഷയിലും ഏത് പദ പ്രയോഗത്തിലും അത് നടത്താം. ഊമയായ വ്യക്തിയുടെ അര്‍ത്ഥവത്തായ ആംഗ്യങ്ങളാല്‍ വിവാഹം സാധുവാകും(ഫത്ഹുല്‍മുഈന്‍ 3:271)
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony