ശരിയാണ്, പറഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ഏതൊരു സ്ത്രീക്കും സ്വന്തത്തെ നികാഹ് ചെയ്യുവാനും മകളെ നികാഹ് ചെയ്ത് കൊടുക്കുവാനും നികാഹിന് വേണ്ടിയുള്ള വകാലത്ത് ഏറ്റെടുക്കുവാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് അനുയോജ്യരല്ലാത്തവരുമായിട്ടാണെങ്കില്‍ അതിനെ എതിര്‍ക്കുവാനുള്ള അവകാശം അൗലിയാഇനുണ്ടെന്നും ഇമാം അബൂ ഹനീഫ (റ) പറഞ്ഞിട്ടുണ്ട്. (ബിദായത്തുല്‍ മുജ്തഹിദ്2:7) സൂറത്ത് ബഖറയിലെ 232 ല്‍ അവരുടെ ഭര്‍ത്താക്കളെ അവര്‍ വിവാഹം ചെയ്യുന്നതിനെ നിങ്ങള്‍ വിലക്കരുത്. ഈ വചനത്തില്‍ നികാഹിനെ അവളിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നുവല്ലോ എന്ന ന്യായമാണതിനദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഇമാം മാലിക് പറഞ്ഞതാകട്ടെ -സ്വന്തത്തെ വിവാഹം ചെയ്യുന്നവള്‍ നീചയാണ്. മാന്യതയുള്ളവളല്ലയെന്നാണ് (സുബ്‌ലുസ്സലാം 3:163). വിവാഹ കാര്യത്തില്‍ ശരീഅത് നിയമങ്ങള്‍ പാലിക്കാന്‍ സമ്മതമില്ലാത്ത മുസ്ലിം ദമ്പതികള്‍ക്ക് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും തികഞ്ഞാല്‍ ഉഭയകക്ഷി സമ്മതത്തോടെ വിവാഹിതരാകാനുള്ള അവസരം ഇന്ത്യന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് (1954)നല്‍കുന്നുണ്ട്. അതിന് പക്ഷെ ശരീഅതിന്റെ പിന്‍ബലമില്ലെന്നാണ് മറുപക്ഷം പറയുന്നത്.
Home / ചോദ്യോത്തരങ്ങൾ / വലിയ്യില്ലാതെയും നികാഹ് സ്വഹീഹാകുമെന്ന് ഇമാം അബൂ ഹനീഫ (റ) പറഞ്ഞിട്ടുണ്ടല്ലോ അതിനദ്ദേഹം കണ്ടെത്തിയ തെളിവെന്താണ്?
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony