പറയാം, മഹ്റിന്റെ അളവും തോതും ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം മഹ്റ് മിസ്ല് അഥവാ തുല്യമായ വിവാഹമൂല്യം എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. (മത്നുല് ഗായത്ത് പേ: 60, ഖാളി അബുശുജാഅ്) വധുവിന്റെ വയസ്സ്, സൗന്ദര്യം, സമ്പത്ത്, തന്റേടം പോലുള്ള വിശേഷണങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അളവ് എന്നാണതിന്റെ വിവക്ഷ. (ഫിക്ഹുസ്സുന്ന 2:487).
പാവപ്പെട്ടവരാണെങ്കില്‍ അതനുസരിച്ചും കഴിവുള്ളവരാണെങ്കില്‍ അതനുസരിച്ചും കൊടുക്കുക. നബി (സ) കൊടുത്ത മഹ്റുകള്‍ വ്യത്യസ്തങ്ങളായിരുന്നു. മഹ്റ് തിട്ടപ്പെടുത്തിക്കഴിഞ്ഞാലും ഇരുകൂട്ടരും തൃപ്തിപ്പെട്ടുക്കൊണ്ട് അതില്‍ വിട്ടുവീഴ്ച്ച ആവാം. മുഴുവനുമോ ഏതാനും ഭാഗമോ ഭാര്യ സന്തോഷപൂര്‍വ്വം വിട്ടുകൊടുക്കുന്ന പക്ഷം അതനുഭവിക്കാന്‍ ഭര്ത്താവിനനുവാദമുണ്ട്. നിശ്ചയിച്ചതിലും കൂടുതല്‍ കൊടുക്കുന്നുവെങ്കില്‍ അത് ഭാര്യമാര്‍ക്കും അനുഭവിക്കാന്‍ അനുവാദമുണ്ട്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony