അബൂ ഹുറൈറയില്‍ നിന്നുദ്ധരിക്കുന്നു: നബി(സ) വിവാഹിതരായ ആരെ കണ്ടുമുട്ടിയാലും ”ബാറകല്ലാഹു ലക വബാറക അലൈക വജമഅ ബൈനകുമാ ഫീ ഖൈര്‍” നിനക്ക് അല്ലാഹു ബര്ക്കത്തുണ്ടാക്കിത്തരട്ടെ, നിങ്ങളെ രണ്ട് പേരേയും നന്മയില് ഒരുമിച്ചു കൂട്ടുമാറാകട്ടെ. എന്നിങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. (അബുദാവൂദ് -2:241, തുര്‍മുദി നികാഹ് 1091, ഇബ്നുമാജ 1:614, മുസ്നദ് അഹ്മദ് 2:381).
വിവാഹ വേളയില്‍ മാത്രമല്ല മറ്റെവിടെ വെച്ചായാലും അവരെ കണ്ടു മുട്ടുന്നവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണമെന്നാണ് നബി(സ) പഠിപ്പിക്കുന്നത്. വധുവിനെ ആദ്യമായി കണ്ടുമുട്ടുന്ന വരന് രണ്ട് റക്അത് നമസ്കരിച്ച ശേഷം അവളുടെ തലയില്‍ കൈവെച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം. ”അല്ലാഹുമ്മ ബാരിക് ലീ ഫീ അഹ്ലീ വബാരിക് ലി അഹ്ലീ ഫിയ്യ, വര് സുഖുഹും മിന്നീ വര്സുഖ്നീ മിന്‍ഹും” (അല്ലാഹുവേ, ഇവള് മുഖേന എന്റെയും ഞാന്‍ മുഖേനെ ഇവളുടെയും കുടുംബത്തിന് ഐശ്വര്യം നല്കേണമേ. ഞാന്‍ മുഖേന അവള്‍ക്കും അവള് മുഖേന എനിക്കും ഉപജീവനം നല്‍കുകയും ചെയ്യേണമേ) (ഇബ്നുമസ്ഊദില്‍ നിന്നുള്ള റിപ്പോര്‍ട്ട് – മജ്മുഅ – വഹാബ് 4: 454). അന്നേ ദിവസം ദഫ് മുട്ടുന്നതും തെറ്റല്ലാത്ത പരാമര്‍ശങ്ങള്‍ മാത്രമടങ്ങുന്ന കുട്ടികളുടെ വിനോദ പ്രകടനങ്ങളും തടയേണ്ടതില്ല.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony