മുഹമ്മദ്ബ്‌നു ഹാതിബില്‍ നിന്ന് – അദ്ദേഹം പറഞ്ഞു നബി(സ) പറഞ്ഞിരിക്കുന്നു: ഹറാമും ഹലാലും വേര്‍തിരിക്കുന്നത് നികാഹിലെ ദഫ്മുട്ടും കോലാഹലവുമാകുന്നു. (ദഫ്മുട്ട് ആവാം, കോലാഹലം പാടില്ല) .(തുര്‍മുദി നികാഹ് 1088,നസാഈ – 6.104, ഇബ്‌നുമാജ-1.611). അത് പള്ളിയില്‍ വെച്ച് നടത്തപ്പെടുമ്പോള്‍ ധൂര്‍ത്തും ആര്‍ഭാടവും കുറയുകയും വിവാഹം കൂടുതല്‍ പരസ്യമാവുകയും ചെയ്യുന്നു എന്നതോടൊപ്പം ആഘോഷത്തില്‍ കടന്നു കൂടാന്‍ ഇടയുള്ള ഹറാമുകളുടെ പഴുതുകള്‍ അടക്കപ്പെടുകയും ചെയ്യുന്നു. എന്നാലും അത്തരം വിവാഹ സദ്യകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നുമില്ല. ധൂര്‍ത്തിലേക്കോ ആര്‍ഭാടത്തിലേക്കോ അല്ല മറിച്ച് അവന്‍ നടത്തുന്ന വിവാഹ സദ്യയിലേക്കാണ് നമ്മെ ക്ഷണിച്ചത്. അത് കൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം അതില്‍ പങ്കെടുക്കാം.
Home / ചോദ്യോത്തരങ്ങൾ / ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ വിവാഹ സദ്യയില്‍ പങ്കെടുക്കുന്നതിന്റെ മതവിധി എന്ത്?
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony