ആദ്യ പുരുഷനായ ആദമിന് ഹവ്വ എന്ന ഒരു വളെ മാത്രമാണ് പടച്ചവന് ഇണയാക്കി കൊടുത്തത്. എന്നാല്‍ എല്ലാ മനുഷ്യരിലും ലൈംഗികാസക്തിയോ ആത്മ നിയന്ത്രണ കഴിവോ ഒരുപോലെയായിരിക്കണമെന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ഒരു രണ്ടാം വിവാഹത്തെകുറിച്ചോ മൂന്നാം വിവാഹത്തെകുറിച്ചോ നാലാം വിവാഹത്തെ കുറിച്ചോ ചിന്തിക്കേണ്ട ഘട്ടം ചില പുരുഷന്മാരെ അഭിമുഖീകരിച്ചെന്നിരിക്കും. ധാര്‍മ്മികവും കുടുംബപരവും സദാചാരപരവുമായ വീക്ഷണത്തോടും പ്രായോഗിക ബുദ്ധിയോടുംകൂടി ചിന്തിക്കുമ്പോള്‍ ഇങ്ങനെയുള്ളൊരു നിയമത്തിന്റെ ആവശ്യകത ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. ശാരീരികമായും സാമ്പത്തികമായും ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കെല്ലാം ബഹു ഭാര്യത്വത്തിന് ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്.
വി- ഖുര്‍ആന്‍ പറഞ്ഞു. ”അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ അപ്പോള്‍ സ്ത്രീകളില്‍നിന്ന് നിങ്ങള്‍ക്ക് നന്നായി തോന്നിയവരെ ഈരണ്ടും മുമ്മൂന്നും നന്നാലുമായി നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുവിന്‍. ഇനി നീതി പ്രവര്‍ത്തിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ അപ്പോള്‍ ഒരുവളെ മാത്രം” (വിവാഹം ചെയ്യുവിന്‍). വി ഖുര്‍ആന്‍ – 4:3
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony