ശരീഅതിന്ന് വിരുദ്ധമാണ് രജിസ്റ്റര്‍ വിവാഹമെന്ന് പറഞ്ഞല്ലോ. അനന്തരാവകാശം ലഭിക്കുന്നതിനു പറഞ്ഞ നിബന്ധനകളുടെ കൂട്ടത്തില്‍ ശരിയായ നികാഹിലൂടെ നിലവില്‍ വന്ന ബന്ധമായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. (ഫിക്ഹുസ്സുന്ന) രജിസ്റ്റര്‍ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികള്‍ പരസ്പരം അനന്തരമെടുക്കപ്പെടുകയില്ലെന്ന് സാരം.
എന്നാല്‍ വലിയ്യിനെ ധിക്കരിച്ച് വിവാഹിതരായി എന്നതുകൊണ്ട് ബന്ധുക്കളില്‍ നിന്ന് അവള്‍ക്ക് ലഭിക്കേണ്ട അനന്തരാവകാശം നിഷേധിക്കപ്പെടാവതല്ല. കാരണം, മതം മാറുക അല്ലെങ്കില്‍ അനന്തരമെടുക്കപ്പെടുന്നവന്റെ ഘാതകനാവുക എന്നിവയാണ് സ്വത്തവകാശത്തെ തടയുന്ന കാരണങ്ങള്‍ . ഇവിടെ അതുണ്ടായിട്ടില്ല. ശരീഅതിലധിഷ്ടിതമല്ലാത്ത നികാഹായതിനാല് അതില്‍ ജനിച്ച കുട്ടിക്ക് പിതാവില്ല. അതിനാല്‍ അയാളുടെ സ്വത്തില്‍ കുട്ടിക്കോ കുട്ടിയുടെ സ്വത്തില്‍ അയാള്‍ക്കോ നിയമാനുസൃതമായി അവകാശമില്ല. കുട്ടി മാതാവിന്റേതാകയാല് അവര്‍ പരസ്പരം അനന്തരമെടുക്കും. നബി (സ) പറഞ്ഞു: കുട്ടി മാതാവിന്റേതാണ് ,വ്യഭിചാരിക്ക് അടിയാണ്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony