പിതാവ്, പിതാവിന്റെ പിതാവ്, ഉമ്മയും വാപ്പയുമൊത്ത സഹോദരന്, പിതാവ് ഒത്ത സഹോദരന്, സഹോദരന്റെ മകന്, പിതൃവ്യന്, പിതൃവ്യന്റെ മകന് എന്നിങ്ങനെ രക്ത ബന്ധമുള്ളവര്‍ ക്രമത്തില്‍ വരുന്നവരാണവര്‍ .പിന്നെ ഭരണാധികാരി.
ക്രമമനുസരിച്ചുള്ളവര് ഇല്ലെങ്കില്‍ മാത്രമാണ് തൊട്ടടുത്ത വലിയ്യിലേക്ക് വിലായത്ത് നീങ്ങുക. ഉമ്മു സലമയെ മകന് ഉമര്‍(റ) ആയിരുന്നു നബി(സ) ക്ക് വിവാഹം ചെയ്ത് കൊടുത്തത്. മകന് ഇതിനുള്ള അധികാരം ഉണ്ടെന്നാണ് അബൂ ഹനീഫ മാലിക് (റ) പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. (അല്‍ ഫുസൂലു ഫീ സീറത്തിര് റസൂല്‍ 2:245. ബിദായ. 2:10) ഉമ്മ ഒത്ത സഹോദരന് മാതൃ സഹോദരന് തുടങ്ങിയുള്ള മറ്റു ബന്ധുക്കളാരും തന്നെ വലിയ്യുകളാകുവാന് അര്‍ഹരല്ല. ശാഫി ഈ (റ) അടക്കമുള്ള ഭൂരിപക്ഷ പണ്ഡിതന്മാരുടെ നിലപാടും ഇതു തന്നെ.
വലിയ്യിന്റെ അനുവാദത്തോടുകൂടിയാണെങ്കില്‍ പോലും സ്ത്രീ നേരിട്ട് സ്വന്തത്തെ വിവാഹം ചെയ്ത് കൊടുത്താല്‍ ആ വിവാഹം സാധുവാകുന്നതല്ല. (ഫിക്ഹുസ്സുന്ന :2:456). പിതൃവ്യന്റെ മകന് വലിയ്യാവാന്‍ അര്‍ഹനാവുമ്പോള്‍ തന്നെ അവളെ വിവാഹം ചെയ്യാനും അര്‍ഹനാകുന്നു. മകന്റെ മകന് മറ്റൊരു മകന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കാനുള്ള അവസരം പിതാമഹന് ലഭിക്കാമല്ലോ, അപ്പോള്‍ ഒരാള്‍ക്ക് വധുവിന്റെയും വരന്റെയും വലിയ്യ് ഒന്നിച്ചാകുന്നതില് അപാകതയില്ല.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony