ഉണ്ട്, ശാരീരികവും മാനസികവുമായി പുരുഷനുള്ള സവിശേഷതകൊണ്ടും പുരുഷന്മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നത് എന്നതിനാലും, പുരുഷന്മാര് സ്ത്രീകളുടെ രക്ഷകരാണ്. (വി. ഖുര്‍ആന്‍ 3:34)
പ്രവാചകന് പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്പ്പിക്കുമായിരുന്നെങ്കില് ഭാര്യയോട് ഭര്‍ത്താവിനു സുജൂദ് ചെയ്യാന്‍ കല്പ്പിക്കുമായിരുന്നു (തുര്‍മുദി). അവന് അവളുടെ മേലധികാരിയാണെന്ന് ഖുര്‍ആനും മറ്റാരോടുമില്ലാത്തത്ര കടപ്പാട് അവള്‍ക്ക് ഭര്‍ത്താവിനോടുണ്ടെന്ന് പ്രസ്തുത ഹദീസും പഠിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനു സേവനം ചെയ്യാന്‍ അവള് കടപ്പെട്ടവളാണന്ന് വരുന്നു. കിടപ്പറ ഒരുക്കുക, ഭക്ഷണം, പാനീയം, റൊട്ടി എന്നിവ ഉണ്ടാക്കുക, ധാന്യം പൊടിക്കുക, ആശ്രിതര്‍ക്ക് ഭക്ഷണം തയ്യാറാക്കുക, വീട്ടിലെ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുക പോലുള്ള അവളുടെ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ഭര്‍ത്താവിനുള്ള സേവനമായി കണക്കാക്കപ്പെട്ടുവരുന്നു.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony