ഭാര്യയെ പുറം ജോലിക്ക് വിടുന്നതിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പണ്ഡിതന്മാര് സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. അഥവാ ഭര്‍ത്താവിനെ പരിചരിക്കുന്നതിനു തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതും പുറത്തിറങ്ങുന്നത് അവള്‍ക്ക് തന്നെയും ദോഷം ചെയ്യുന്നതുമാണെങ്കില്‍ പാടില്ല. മേല്‍ പറഞ്ഞതൊന്നുമില്ലാത്തതാണെങ്കില് തെറ്റില്ല.
ഹനഫീ പണ്ഡിതന്മാരില്‍പെട്ട ഇബ്നു ആബിദീന്‍ പറഞ്ഞതിന്റെ ചുരുക്കം: ഭര്‍ത്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതും അവളുടെ അസാന്നിധ്യം അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരിതസ്ഥിതിയില്‍ അവള് പുറം ജോലിക്ക് പോവരുത്. പ്രസവ ശുശ്രൂഷ പോലുള്ള സ്ത്രീകളുടെ മാത്രം പ്രശ്നവും സാമൂഹ്യ കടമയില്‍ ഉള്‍പ്പെട്ടതുമായ ജോലിയാണെങ്കില്‍ അതില്‍ നിന്നവളെ വിലക്കുവാന്‍ പാടില്ലാത്തതുമാണ് (ഫിക്ഹുസ്സുന്ന 2:531)
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony