ഒരുപാട് നിയന്ത്രണങ്ങളുണ്ട്. ഋതുമതികളേയും പ്രസവിച്ച് ആ രക്തം നിലക്കുന്നതു വരെ അവളെയും സംയോഗം നടത്താന്‍ തീരെ പാടില്ല. പറയുക- അത് ആര്‍ത്തവ രക്തം ഒരു (തരം) ഉപദ്രവമാകുന്നു. അതിനാല്‍ ആര്‍ത്തവ കാലത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് വിട്ട് നില്ക്കുവിന്. അവര്‍ ശുദ്ധിയാകുന്നത് വരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് (ഖുര്‍ആന്‍ 2:222). ഈ വചനം കൊണ്ടുദ്ദേശിക്കുന്നത് നബി(സ) പറഞ്ഞ പോലെ ആര്‍ത്തവമുള്ളവളെ സംയോഗം നടത്തുന്നതിനേയാണ്. അന്നത്തെ അറബികളെപ്പോലെ വീട്ടില്‍ നിന്നവളെ പുറത്താക്കണമെന്ന് ഞാന്‍ കല്പിച്ചിട്ടില്ല. (തഫ്സീറ്- റാസി- 6:66) യഹൂദികളും മജൂസികളും സ്ത്രീകളുടെ മേല്പറഞ്ഞ കാലയളവുകളില്‍ വീട്ടില്‍ നിന്ന് അകലെ മാറ്റി നിര്‍ത്തിയിരുന്നു. ക്രിസ്ത്യാനികളാകട്ടെ ഈ കാലയളവിലും അവളുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു. ഇത് രണ്ടിന്റേയും മധ്യത്തിലാണ് ഇസ്ലാമെന്ന് സാരം.
ഭാര്യയെ ഏത് വിധേന സമീപിച്ചാലും ശരി അവയെക്കുറിച്ച് മറ്റാരോടെങ്കിലും സംസാരിക്കുന്നത് വിരോധിക്കപ്പെട്ടിട്ടുണ്ട്. ഖിയാമത്ത് നാളില്‍് അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനം കൊണ്ട് ഏറ്റവും മോശമായവന് ആരെന്നാല്‍ ഭാര്യയും ഭര്‍ത്താവും ശാരീരിക ബന്ധം നടത്തി, എന്നിട്ടാ രഹസ്യം പരസ്യമാക്കുന്നവനാരോ അവനാകുന്നു. (മുസ്ലിം, നമ്പര്‍ 1438, അബുദാവുദ് നമ്പര്‍ 4870).
ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന്: റസൂലുല്ലാഹി (സ) പറഞ്ഞു. നിങ്ങള്‍ ഭാര്യയെ സമീപിക്കുമ്പോള്‍ ബിസ്മി ചൊല്ലിയ ശേഷം ഇങ്ങിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്, ”അള്ളാഹുമ്മ ജന്നിബ്ന ശ്ശൈതാന വജന്നിബിശ്ശൈത്താന മാറസഖ്തനാ” അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് പിശാചിനെ നീ അകറ്റേണമേ, ഞങ്ങള്‍ക്ക് നീ നല്കാന് പോകുന്നതില്‍ നിന്നും. ഈ പ്രാര്‍ത്ഥന അവര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന സന്താനത്തെ പിശാച് ഒരിക്കലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കാരണമായിത്തീരുന്നതാണ് (മുസ്ലിം നികാഹ് :116, തുര്‍മുദി നികാഹ് 10:92)
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony