Home / ചോദ്യോത്തരങ്ങൾ / ഒരു സാഹചര്യത്തിലും സന്താന ജനനത്തെ ദമ്പതികള്‍ക്ക് നിയന്ത്രിച്ച് കൂടെന്നുണ്ടോ?

ഒരു സാഹചര്യത്തിലും സന്താന ജനനത്തെ ദമ്പതികള്‍ക്ക് നിയന്ത്രിച്ച് കൂടെന്നുണ്ടോ?

lockനിയന്ത്രിക്കാം, ഭാര്യ പ്രസവിക്കുന്നത് അവളുടെ ജീവനെ അപായപ്പെടുത്തും, അല്ലെങ്കില്‍ നിലവിലുള്ള കുട്ടിക്കത് അപകടമായിരും എന്നിങ്ങനെ വിദഗ്ധമായ വൈദ്യോപദേശം കിട്ടിക്കഴിഞ്ഞാല്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് തെറ്റല്ല. അത് ശാശ്വതമായിട്ട് വേണോ താല്‍ക്കാലികമായിട്ട് വേണോ എന്നതെല്ലാം തീരുമാനിക്കുന്നത് വൈദ്യോപദേശത്തിന് വിധേയമാക്കിയാവണം. നബി(സ) യുടെ കാലത്ത് ഞങ്ങള്‍ ചില നിയന്ത്രണങ്ങള്‍ സ്വീകരിച്ചിരുന്നു. ഖുര്‍ആന്‍ ഞങ്ങളെ വിലക്കിയിട്ടുണ്ടായിരുന്നില്ല. ജാബിറില്‍ നിന്നുദ്ധരിച്ച ഈ ഹദീസ് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ദമ്പതികളില്‍ ഒരാളുടെ ഏകപക്ഷീയമായ നിലക്കാവരുത് നിയന്ത്രണം എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. (നൈലുല്‍ അൗതാര്‍ 6:348) സന്താനങ്ങള്‍ക്ക് ശരിയായ ശിക്ഷണം നല്‍കാന്‍ കഴിയാത്തത്ര വലിയ കുടുംബമാകുക, ഭാര്യ അവശയാവുക, തുടരെയുള്ള ഗര്‍ഭധാരണം നടക്കുക, പുരുഷന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവനാകുക എന്നിവ സന്താന നിയന്ത്രണം അനുവദനീയമാകുന്നതിനു കാരണങ്ങളാണെന്ന് സയ്യിദുസാബിഖ് തന്റെ ഫിക്ഹുസ്സുന്നയില്‍ (2:518) പറഞ്ഞിട്ടുണ്ട്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍