Home / ചോദ്യോത്തരങ്ങൾ / വന്ധ്യത ഒരു ശാപമല്ലേ? അത്യാവശ്യം വന്നാല്‍ അന്യ പുരുഷന്റെ ബീജം കുത്തിവെച്ചും അന്യസ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തും പ്രശ്‌നം പരിഹരിച്ചുകൂടെ?

വന്ധ്യത ഒരു ശാപമല്ലേ? അത്യാവശ്യം വന്നാല്‍ അന്യ പുരുഷന്റെ ബീജം കുത്തിവെച്ചും അന്യസ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തും പ്രശ്‌നം പരിഹരിച്ചുകൂടെ?

infertilityവന്ധ്യത ശാപമല്ല, പരീക്ഷണമാണ്. പ്രശ്‌ന പരിഹാരത്തിന് ചോദ്യത്തില്‍ പറഞ്ഞത് പരിഹാരമല്ല. എന്ന് മാത്രമല്ല, അത് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് എത്തിക്കുക. വന്ധ്യത ചികിത്സയോടനുബന്ധിച്ച് അന്യ പുരുഷന്റെ ബീജം ഉപയോഗിക്കുന്നത് തെറ്റാണ്. അത് അന്യന്റെ കുട്ടി തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ വളരുകയാണല്ലോ ചെയ്യുന്നത്. ഗര്‍ഭപാത്രം വാടകക്കെടുക്കുന്നതാകട്ടെ തന്റെ സന്താനം താന്‍ വിവാഹം ചെയ്യാത്ത പെണ്ണിന്റെ വയറ്റില്‍ വളരുകയുമായിരിക്കും ചെയ്യുന്നത്. രണ്ടും ഒരുപോലെ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ ബീജം പുറത്തെടുത്ത് ഭാര്യയില്‍ കുത്തിവെക്കുന്നതും അങ്ങിനെ ഗര്‍ഭധാരണം നടത്തുന്നതും ശാസ്ത്ര ലോകത്തിന്റെ നേട്ടവും വന്ധ്യതക്ക് പരിഹാരവുമായി കാണാവുന്നതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍