ഭാര്യമാരായി ഒരുമിച്ച് കൂട്ടപ്പെടാന്‍ പാടില്ലാത്തവര്ക്കൊരു അതിര്‍ത്തി പറയപ്പെട്ടത് ആ രണ്ട് സ്ത്രീകളില്‍ ഒരുവള്‍ ആണായി സങ്കല്‍പ്പിക്കുന്ന പക്ഷം അവര്‍ തമ്മില്‍ വിവാഹം പാടില്ലെങ്കില്‍ അത്തരക്കാരെയാണ് ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്തത് (അല്‍ ഉമ്മ് 1:155, അമാനി മൗലവി പരിഭാഷ 3:64) അങ്ങിനെയുള്ളവര്‍ : രണ്ട് സഹോദരികള്‍ (നിസാഅ് 23) ഭാര്യയോടൊപ്പം അവളുടെ മാതൃ പിതൃ- സഹോദരികള്‍ . (ബുഖാരി- നികാഹ് നമ്പര്‍ 5109, മുസ്ലിം നികാഹ് നമ്പര്‍ 33, മുസ്നദ് 2:229) രക്ത ബന്ധമുള്ളവളും മുലകുടി ബന്ധമുള്ളവളും ഒന്നിച്ചൊരു ഭര്‍ത്താവിന്റെ ഭാര്യമാരാവാന് പാടില്ല. (മജ്മഅ അബ്ദുല്‍ വഹാബ് പേജ് 462)
എന്നാല്‍ മാതൃ സഹോദരിയുടെ മകളും പിതൃ സഹോദരിയുടെ മകളും ഒന്നിച്ചു ഭാര്യമാരാകുന്നതിന് തെറ്റില്ല. വിവാഹ മോചിതയും ഭര്‍ത്താവായിരുന്നവന്റെ വേറെ ഭാര്യയിലുള്ള മകളും ഒരുമിച്ച് വരുന്നതും തെറ്റല്ല. നിലവിലുള്ള തന്റെ ഭാര്യയില്‍ നിന്നല്ലാത്ത മകനും നിലവിലുള്ള ഭര്‍ത്താവില്‍ നിന്നല്ലാത്ത മകളും തമ്മില്‍ വിവാഹം ചെയ്യുന്നത് അനുവദനീയമാണ് (മജ്മൂഅ അബ്ദുല്‍ വഹാബ് പേജ് 462) സ്വതന്ത്രനായ പുരുഷന് നാലിലധികം ഭാര്യമാര്‍ ഒരുമിച്ചുണ്ടാകുന്നത് നിഷിദ്ധമാണ്. മടക്കിയെടുക്കാന്‍ പറ്റുന്ന തലാഖിലെ ഇദ്ദ:യിലിരിക്കുന്നവളുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ പാടില്ല. (ഫിക്ഹുസ്സുന്ന 2:410).
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony