Home / ചോദ്യോത്തരങ്ങൾ / വിവാഹം ശാശ്വതമായി വിലക്കപ്പെട്ട മറ്റേതെങ്കിലും സ്ത്രീകളുണ്ടോ?

വിവാഹം ശാശ്വതമായി വിലക്കപ്പെട്ട മറ്റേതെങ്കിലും സ്ത്രീകളുണ്ടോ?

yesപ്രവാചകന്‍ (സ) യുടെ ഭാര്യമാര്‍ സത്യ വിശ്വാസികളുടെ മാതാക്കളാകുന്നു. (ഖുര്‍ആന്‍- അഹ്‌സാബ്-6) മുശ്‌രിക്കുകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്യരുത്. (ഖുര്‍ആന്‍ 2:221). കാഫിറുകള്‍ ഈ വിലക്കില്‍ ഉള്‍പെട്ടവരാണ് എന്ന് ഖുര്‍ആനിലെ മുംതഹിന 10ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേദക്കാരില്‍ നിന്നുള്ള ദുര്‍നടപ്പുകളിലൊന്നും അകപ്പെടാതെ ചാരിത്ര്യം സൂക്ഷിച്ച് പോരുന്ന സ്ത്രീകളെ മുസ്ലീംകള്‍ക്ക് വിവാഹം ചെയ്യാമെന്ന് സുറ- മാഇദ 6ാം വചനത്തില്‍ വ്യക്തമാക്കിയതാണ്.

ഒരുത്തന്റെ ഭാര്യയെ തനിക്ക് കല്ല്യാണം കഴിക്കണമെന്ന് ലക്ഷ്യമിട്ട് അയാളെ കൊന്നാല്‍ ആ പെണ്ണ് അയാള്‍ക്ക് വിവാഹത്തിന് ശാശ്വതമായി വിലക്കപ്പെട്ടവളായി തീരുന്നതാണ്. മുസ്ലിമായ പെണ്ണ് മുസ്ലിമല്ലാത്ത പുരുഷനെ വിവാഹം കഴിക്കാനേ പാടില്ല. അവന്‍ അഹ്‌ല് കിതാബ് ആയാലും ശരി (ഫിക്ഹുസ്സുന്ന 2:427) വിവാഹം ചെയ്ത ഒരുവളെ അവന്‍ സംയോഗം ചെയ്താലുമില്ലെങ്കിലും അവളുടെ മാതാവ് അയാള്‍ക്കെന്നും വിലക്കപ്പെട്ടവളാകുന്നു. എന്നാല്‍ ശാരീരിക ബന്ധം നടക്കുന്നതിന്റെ മുമ്പേ ത്വലാഖ് ചൊല്ലപെട്ടവളാണെങ്കില്‍ അവളുടെ മകളെ അയാള്‍ക്ക് വിവാഹം ചെയ്യാവുന്നതാണ് (തുര്‍മുദി നികാഹ് 1117).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍