Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണി പ്രസവാനന്തരം കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യണം?

ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണി പ്രസവാനന്തരം കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യണം?

advocate-1അല്ലാഹു (ത) പറഞ്ഞു. മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ട് കൊല്ലം മുല കൊടുക്കണം. മുല കുടി കാലം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രെ ഇത്. (ഖുര്‍ആന്‍ 2:233) പ്രസവാനന്തരം കുഞ്ഞിന് മുല കൊടുക്കാന്‍ ബാധ്യസ്ഥയും ആവകാശിയും അവളാണ്. അവള്‍ക്കത് വിഷമകരമാണെന്ന് തോന്നുന്ന പക്ഷം മറ്റേതെങ്കിലും സ്ത്രീകളെ അതിനേര്‍പ്പെടുത്താവുന്നതാണ്. ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി (കുട്ടിക്ക്) മുല കൊടുക്കുന്ന പക്ഷം നിങ്ങള്‍ അവര്‍ക്ക് അവരുടെ പ്രതിഫലം കൊടുക്കണം. മര്യാദ പ്രകാരം നിങ്ങള്‍ കാര്യാലോചന നടത്തുക. നിങ്ങള്‍ അന്യോന്യം ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവനു (ഭര്‍ത്താവിനു) വേണ്ടി മറ്റൊരുവള്‍ കുട്ടിക്ക് മുല കൊടുക്കട്ടെ (ഖുര്‍ആന്‍ 65:6).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …