ഭാര്യമാര്‍ക്കിടയിലെ വഴക്കും അസൂസയയും ഭര്‍ത്താവിന്റെ സമാധാനം കെടുത്തുന്നു. മറ്റൊന്നാണ് സന്താനങ്ങള്‍ക്കിടയിലെ വഴക്ക്. ഭാര്യമാര്‍ക്ക് തുല്യമായ രൂപത്തില്‍ സ്നേഹം പങ്കിടുകയെന്നത് അസാധ്യമായതുകൊണ്ട് അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കുടുംബത്തില്‍ പ്രകടമാകുന്നു. ഇസ്ലാമിലെ ബഹുഭര്യാത്വം നീതിയില്‍ അധിഷ്ഠിതമായതും മനുഷ്യത്വം പ്രകടമാക്കാനുള്ള വേദിയുമാണ്.
ഭാര്യമാരെ ഊഴമിട്ട് സന്ദര്‍ശിക്കാനും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ തുല്യത നല്‍കാനുമാണ് ഭര്ത്താക്കന്മാരോടുള്ള നിര്‍ദേശം. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ (ഒരുവളിലേക്ക്) പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (4:129). ഇതില്‍ നിന്ന് ഭിന്നമാണ് പാശ്ചാത്യരുടെ ബഹുഭാര്യാത്വ വീക്ഷണം.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony