വിദേശിയുമായുള്ള തന്‍െറ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച തലയോലപ്പറമ്പ് സബ് രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് കോട്ടയം മുളക്കുളം കീഴൂര്‍ സ്വദേശി സന്ദു സൈമണ്‍ നല്കിയ ഹരജിയിലാണ് ഉത്തരവ്. ഇന്ത്യയില്‍ ജനിച്ചെങ്കിലും അമേരിക്കയില്‍ വളര്‍ന്ന് അവിടത്തെ പൗരത്വമുള്ള നിതിന്‍ ജോസഫുമായി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്താനാണ് ഹരജിക്കാരി അപേക്ഷ നല്‍കിയത്.
പ്രതിശ്രുത വരന് മുമ്പ് വിവാഹിതനല്ളെന്ന് തെളിയിക്കാന്‍ അമേരിക്കയിലെ പൊതു ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, വിദേശിയുമായുള്ള വിവാഹത്തിന് സ്പെഷല്‍ മാര്യേജ് ആക്ടില്‍ വകുപ്പില്ളെന്ന് ചൂണ്ടിക്കാട്ടി സബ് രജിസ്ട്രാര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ടില്‍ വിദേശിയുമായുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള വകുപ്പുകളൊന്നുമില്ല.
‘ഏതെങ്കിലും രണ്ട് വ്യക്തികള്‍ തമ്മില്‍’ എന്നാണ് നിയമത്തില്‍ വിവാഹത്തെപ്പറ്റി പരാമര്‍ശമുള്ളതെന്ന് വിദേശിയുമായുള്ള വിവാഹത്തിന് അനുകൂലമായുള്ള ഹിമാചല്‍ പ്രദേശ് ഹൈകോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഹരജിക്കാരിയുടെ അപേക്ഷ സ്വീകരിച്ച് നിയമപരമായ നോട്ടീസ് നല്കി വിവാഹം നടത്തിക്കൊടുക്കാന്‍ കോടതി സബ് രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്കി.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony