സിക്‌സ് പാക്ക് പുരുഷന്‍മാരും സീറോ സൈസ് സുന്ദരികളുമാണ് സങ്കല്‍പത്തിലെ നായകനും നായികയും.
സിനിമകളും അവയില്‍ നിന്നുള്ള ക്ലിപ്പിങ്ങുകളുമായി ടെലിവിഷനുമാണ് ഈ സങ്കല്‍പത്തിന്റെ സ്രഷ്ടാക്കൾ . എന്നാല്‍ മസില്‍മാന്‍മാര്‍ മസിലും പെരുപ്പിച്ചു നിക്കുമ്പോള്‍ നത്തോലിപ്പരുവത്തിലുള്ള പയ്യൻമാര്‍ സുന്ദരിമാരോട് സൗഹൃദമുണ്ടാക്കുകയും ക്യാംപസുകളില്‍ പാറി നടക്കുകയും ചെയ്യുന്നത് കാണാറില്ലേ. അപ്പോള്‍ മസിലല്ല, ആറ്റിറ്റ്യൂഡാണു കാര്യം. 
സൗന്ദര്യം ആദ്യഘട്ടത്തില്‍ ഇംപ്രഷന്‍ സൃഷ്ടിക്കാന്‍ അനിവാര്യം തന്നെയാണെന്ന് ക്യാംപസുകള്‍ പകര്‍ന്നു തരുന്ന സര്‍വെകള്‍ . ദിവ്യപ്രണയങ്ങളുടെ തപ്ത നിശ്വാസങ്ങളാല്‍ മുഖരിതമാകുന്ന ക്യാംപസുകള്‍ പതുക്കെ പ്രായോഗിക ജീവിതത്തോട് പൊരുത്തപ്പെടുന്നു. കൂടെ പഠിക്കുന്ന സിക്‌സ്പായ്ക്കുകാരനെ അരികിലേക്ക് മാറ്റിനിര്‍ത്തി ജോലിയോ ബിസിനസോ ഉള്ള ‘ഫാമിലി പായ്ക്കു’കാരനെ വിവാഹത്തിന് പെണ്‍കുട്ടികളിലേറെയും തെരഞ്ഞെടുക്കുന്നത് അതു കൊണ്ടു തന്നെയാണ്.
സ്ത്രീകളെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പങ്ങളില്‍ മലയാളി നായികമാരുടെ സ്വാധീനത്തെക്കാള്‍ കൂടുതലാണ് ബോളി വുഡിന്റെയും ടോളി വുഡിന്റെയും സ്വാധീനം.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony