വിവാഹ വിപണിയില്‍ മാര്‍ക്കറ്റ് തീരെ കുറവായിരുന്നു കഷണ്ടിക്കാര്‍ക്ക്.
ഗള്ഫുകാരന് പയ്യന്മാരെക്കൊണ്ട് ജീവിച്ചു പോയിരുന്ന ‘രോമാശയ’ക്കാരായ ‘തലമുടിക്കമ്പനികള്ക്ക്’ ചെറിയതോതില്‍ ഇടിവു തട്ടിച്ചത് പാച്ചിക്കാന്റെ മോന് ഫഹദ് ഫാസിലിന്റെ രണ്ടാം വരവാണ്.
പെണ്ണു കാണാനിറങ്ങുന്നതിനു മുമ്പ് സ്വന്തം കഷണ്ടി നോക്കി നെടുവീര്‍പ്പിട്ടിരുന്ന യുവാക്കള്‍ , കഷണ്ടിക്കാരനാണെന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ കയ്യൊഴിഞ്ഞവര് തുടങ്ങി കഷണ്ടി കൊണ്ട് മനോവിഷമം അനുഭവിച്ചവര്‍ ഇന്ന് അതില്‍ അഭിമാനം കൊള്ളുന്നില്ലെങ്കിലും അപമാനമാണെന്ന് കരുതുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
പിന്നെ പുതിയ ട്രെന്‍ഡ് അല്പം കഷണ്ടിയാണെന്നും അവര്‍ പറയും. വിഗ്ഗു കൊണ്ടും കൂളിങ് ഗ്ലാസു കൊണ്ടും മാത്രം ജീവിച്ചു പോകുന്ന താര പഥത്തിലേക്കാണ് കഷണ്ടിയും സാധാരണ ചെറുപ്പക്കാരന്റെ ശരീര പ്രകൃതിയും കൊണ്ട് ഫഹദ് ഫാസില്‍ മത്സരത്തിനിറങ്ങിയത്. സ്വാഭാവികതയെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പ്രത്യേകിച്ച് ന്യൂ ജനറേഷന് പെണ്‍കുട്ടികള്‍. അങ്ങനെ കഷണ്ടി പുതിയ ട്രെന്‍ഡായി.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony