Description
ബന്ധങ്ങളുടെ മന:ശാസ്ത്രത്തിന്റെ നാലാം ഭാഗത്തില്‍ പറഞ്ഞ പന്ത്രണ്ടു ബ്ലോക്കുകളെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. വിലക്കുകള്‍ അഥവാ injunctions എന്ന പേരില്‍ പ്രതിപാദിച്ച പന്ത്രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ആ വിലക്കുക (blocks) ളെ അതിജയിക്കുവാനായി നാം പ്രവര്‍ത്തിക്കുമ്പോള്‍ നാം പോലും അറിയാതെ നമ്മില്‍ സംജാതമാവുന്ന പ്രതിവിലക്കുകളെ കുറിച്ചാണ് ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നത്.
പ്രതിവിലക്കുകളെ മനസ്സിലാക്കാതെ പോയാല്‍ ജീവിതം ഒടുവില്‍ ഓടുങ്ങിപ്പോകുന്ന അവസ്ഥ വന്നുഭവിക്കുന്നു. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ മുന്‍കൂട്ടി അറിയുകയാണെങ്കില്‍, ആ അറിവിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരം പ്രതിവിലക്കുകളുടെ കെണിയില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ നേടാന്‍ സാധിക്കുന്നു.
മനുഷ്യമനസ്സിന്റെ മാറ്റങ്ങളുടെ മഹാ പ്രവാഹമായി മാറിയ ബന്ധങ്ങളുടെ മന:ശാസ്ത്രം എന്ന പുസ്തക പരമ്പരയുടെ അഞ്ചാം ഭാഗം നിങ്ങള്‍ക്കായി, നിങ്ങളുടെ ജീവിതത്തിലേക്ക് തുറന്നുവെക്കുന്നു. വായിക്കുക വായന നിങ്ങളെ വിമോചിപ്പിക്കും. മനസ്സിന്റെ കെണിയില്‍ നിന്നുള്ള ആ വിമോചനം നിങ്ങള്‍ക്ക് വിശ്രാന്തിയായി മാറും. ആ വിശ്രാന്തി സമാധാനം കൊണ്ടുവരും. അതിനാല്‍ വായിക്കുക, വീണ്ടും വീണ്ടും വായിക്കുക .
അദ്ധ്യായങ്ങള്‍
1. ഉള്‍ഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍
2. പരിപൂര്‍ണതയ്ക്കുവേണ്ടി പരിശ്രമിക്കുമ്പോള്‍
3. പ്രശ്നങ്ങളുടെ വേരുകള്‍ കണ്ടെത്തുക
4. പരിപൂര്ണതയില് നിന്നും സമ്പൂര്‍ണതയിലേക്ക്
5. സമ്പൂര്ണതയിലൂടെ സാധ്യമാകുന്ന സന്തോഷം
6. പ്രതിവിലക്കുകള് പ്രതിക്കൂട്ടിലാക്കുന്നു
7. പരിപൂര്ണതക്കാരുടെ പ്രത്യേകതകള്‍
8. കഠിനാധ്വാനത്തിലേര്പ്പെടുമ്പോള് കുടുങ്ങുന്ന കുടുക്കുകള്‍
9. ഞാന്‍ പോവുകയാണ്; വെറുംകയ്യോടെ
10. വിലക്കിനെ അതിജയിക്കാന്‍ ശ്രമിക്കുമ്പോള്‍
11. അത്യധ്വാനികളുടെ പ്രത്യകതകള്‍
12. ഗൌരവക്കാരെ ഗ്രസിക്കുന്ന ഗുരുതരാവസ്ഥ
13. അസാധാരണക്കാരനാവുമ്പോള് സംഭവിക്കുന്നത്
14. ഗൌരവക്കാരുടെ പ്രത്യേകതകള്‍
15. അംഗീകാരത്തിന് ശ്രമിക്കാതിരിക്കുമ്പോള്‍
16. വേഗത വരുത്തിവെക്കുന്ന വിന
17. പ്രീണിപ്പിക്കാന്‍ പ്രയത്നിക്കുമ്പോള്‍
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



