kusruthiyillatha_kuttikal_part_2

കുസൃതിയില്ലാത്തകുട്ടികള്‍ (ഭാഗം-2)

Rs. 120.00

നിങ്ങളുടെ അസറ്റായ (സമ്പത്ത്) മക്കള്‍ അസത്തായി മാറാതിരിക്കാൻ…
മുത്തിനെക്കാള്‍ വിലമതിക്കുന്ന നിങ്ങളുടെ മക്കള്‍ മുത്താറിയെക്കാള്‍ വിലയില്ലാത്തവരായി മാറാതിരിക്കാന്‍….
നിങ്ങളുടെ കണ്കുളിര്‍മയായ മക്കള്‍ കണ്ണിന്റെ കരടായി മാറാതിരിക്കാന്‍….
Be conscious about yourself, Before complaining about your child
Author : Adv.Mueenuddeen

100 in stock

Product Description

ശാസ്ത്രരംഗത്ത് ഒരു കണ്ടുപിടുത്തം നടന്നുകഴിഞ്ഞാല്‍ പിന്നീട് അതേകാര്യം തന്നെ ഒരിക്കല്‍കൂടി കണ്ടുപ്പിടിക്കേണ്ടതില്ല. ടെക്നോളജിയുടെ രംഗവും അങ്ങനെ തന്നെ. ഉദാഹരണമായി, എഡിസണ്‍ ബള്‍ബ് കണ്ടുപിടിച്ചു. ഇനി ബള്‍ബ് മറ്റൊരു ശാസ്ത്രകാരന്‍ കണ്ടുപിടിക്കേണ്ടതില്ല. ആ ബള്‍ബിന്‍റെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ ആവിശ്യമുള്ളൂ.

എന്നാല്‍ ജീവിതത്തെകുറിച്ച് നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ. എന്‍റെ പിതാവ് ജീവിതത്തെ കുറിച്ച് നന്നായി പഠിച്ചു. പഠിച്ചടനുസരിച്ച് ജീവിതം 80% വിജയിച്ചു. അതിനാല്‍ ഞാന്‍ എമ്പത്തൊന്നാം ശതമാനത്തില്‍ നിന്നും ജീവിതം ആരംഭിക്കുകയാണ് എന്ന് പറയാന്‍ പറ്റുമോ? നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ ഗുരു, അല്ലെങ്കില്‍ മറ്റാരെങ്കിലും എത്ര ശതമാനം ജീവിതത്തില്‍ വിജയിച്ചാലും ശരി, നിങ്ങള്‍ക്ക് ജീവിതം സീറോയില്‍ നിന്നും തന്നെ തുടങ്ങേണ്ടതുണ്ട്.

ഇനി നിങ്ങള്‍ ജീവിതത്തെകുറിച്ച് സൂക്ഷ്മമ്മായി പഠിച്ച് ഒരു നിശ്ചിത ശതമാനം വിജയിച്ചുവെന്ന് വെക്കുക. എന്നാലും നിങ്ങളുടെ മക്കള്‍ ജീവിതം സീറോയില്‍ നിന്നും പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്കും പറയാന്‍ പറ്റില്ല; എന്‍റെ പിതാവ് ഇത്രകണ്ട് വിജയിച്ചയാളാണ്, ഇന്നയിന്ന കാര്യങ്ങളൊക്കെ പഠിച്ച് കണ്ടെത്തിയ ആളാണ്‌ അതിനാല്‍ ആ വിഷയം തന്നെ ഞാന്‍ ഇനി എന്തിന് പഠിച്ചു കണ്ട്പിടിക്കണം. പിതാവ് മനസ്സിലാക്കിയതിന്‍റെ അപ്പുറമുള്ള കാര്യങ്ങള്‍ പഠിച്ച് ജീവിതം തുടങ്ങിയാല്‍ പോരെ എന്നെല്ലാം.

ഏറ്റവും സാധാരണമായ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതം ഓരോരുത്തര്‍ക്കും വട്ടപൂജ്യത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്. അത് കുട്ടികളെ വളര്‍ത്തുന്ന കാര്യമായാലും ഭാര്യഭര്‍ത്തൃബന്ധമായാലും വ്യക്തിത്വ വികാസമായാലും വിശ്വാസ-കര്‍മ കാര്യങ്ങലായാലും ശരി, എല്ലാം സീറോയില്‍ നിന്നും ഓരോരുത്തരും തുടങ്ങേണ്ടതുണ്ട്. ആര്‍ക്കും ഇതില്‍നിന്നും ഒഴിഞ്ഞുമാറുക വയ്യ.

ഇനി ഈ പുസ്തകത്തെ കുറിച്ച് ഒരു ഉദാഹരണത്തിലൂടെ ഞാന്‍ ആരംഭിക്കാം. നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരു വ്യക്തി (സുഹൃത്തോ മറ്റോ) നിങ്ങള്‍ക്കൊരു റേഡിയോ സമ്മാനമായി തന്നു എന്ന് കരുതുക. ( റേഡിയോ സമ്മാനമായി നല്‍കുന്നത് പഴയ കാലത്താണ്. ഇപ്പോള്‍ കുറവാണ്. അതിനാല്‍ പഴയ കാലത്താണ് ഇതെന്ന് കരുതുക).

ഇത് നല്‍കിയ ആള്‍ വീട്ടില്‍ നിന്നും പോയി. നിങ്ങള്‍ റേഡിയോ കേട്ടുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ ആവേശത്തില്‍ നിങ്ങള്‍ മണിക്കൂറോളം കേട്ടു. കുറെ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കേട്ടത് മതിയായി പക്ഷെ, ഇതെങ്ങനെ ഓഫാക്കണം എന്ന്‍ നിങ്ങള്‍ക്ക് അറിയില്ല. കുറെ ശ്രമിച്ചു നോക്കി. ജീവിതത്തില്‍ ആദ്യമായാണ്‌ നിങ്ങള്‍ റേഡിയോ കാണുന്നതോര്‍ക്കണം. ഇന്നത്തെ പോലെ ഫോണ്‍ വിളിച്ചു ചോദിക്കാനുള്ള മാര്‍ഗമോന്നുമില്ലാത്ത പഴയ കാലത്താണിത്.

എന്താണ് സംഭവിക്കുക? നിങ്ങള്‍ക്കിനിയും അത് ഓഫാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍, അതിലൂടെ വരുന്ന എല്ലാ കാര്യങ്ങളും, വാര്‍ത്തക്ക് പുറമേയുള്ള പരസ്യങ്ങളും മറ്റു പരിപാടികളുമെല്ലാം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും കേള്‍ക്കേണ്ടി വരും. സ്വിച്ച് അറിയാത്ത നിങ്ങളെ സംബന്ധിച്ചിടത്തോളം വേറെ മാര്‍ഗങ്ങളൊന്നുമില്ല. പിന്നെയുള്ള മാര്‍ഗം, റേഡിയോ ഇടിക്കുക, തല്ലുക, കുലുക്കുക മുതലായവയാണ്. ഇതുകൊണ്ടൊന്നും നില്‍ക്കണമെന്നില്ല അഥവാ നിന്നാല്‍ തന്നെ റേഡിയോ മോശമായിട്ടുണ്ടാവുകയും ചെയ്യും.

കുട്ടികളെ വളര്‍ത്തുന്ന വിഷയവും ഇങ്ങനെത്തന്നെയാണ് പ്രിയരക്ഷിതാക്കളെ! നിങ്ങള്ക്ക്  സൃഷ്ടാവില്‍നിന്നുള്ള സമ്മാനമായി ലഭിച്ചതാണ് കുഞ്ഞുങ്ങള്‍. സംശയമില്ല. പക്ഷെ, അവരെ വളര്‍ത്തുന്ന കല നിങ്ങള്‍ക്കറിയുന്നില്ലെങ്കില്‍ നിങ്ങള്‍ അത് തകര്‍ക്കുക തന്നെ ചെയും.

റേഡിയോ പോലെ തന്നെ കുട്ടികള്‍ ശബ്ദം വെച്ചുകൊണ്ടേയിരിക്കും. അവര്‍ കുസൃതികള്‍ കാട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ കുട്ടികളുടെ ഈ ശബ്ദത്തെ ഒഫാക്കാനുള്ള യഥാര്‍ഥ സ്വിച്ച് നിങ്ങള്‍ക്കറിയില്ലെങ്കില്‍ തീര്‍ച്ചയായും കണ്കുളിര്‍മയാകെണ്ടുന്ന കുട്ടികള്‍ കണ്‍ കരടായി മാറും.

എന്തുണ്ട് മാര്‍ഗം? തീര്‍ച്ചയായും കൃത്യമായ മാര്‍ഗങ്ങളുണ്ട് എന്നതിനാല്‍ നിരാശക്ക് യാതൊരു വഴിയുമില്ല. കുട്ടികളെ വളര്‍ത്തുക എന്നത് ഒന്നാം തരം ആനന്ദമാക്കിമാറ്റാനുള്ള മാര്‍ഗങ്ങളുണ്ട്. അവ നാം പടിച്ചരിയുക തന്നെ വേണം. പടിച്ചരിയുക എന്ന് പറയുമ്പോള്‍ പുസ്തകം വായിച്ചു പഠിച്ചാല്‍ മാത്രം പോര കുറെ തിയറികള്‍ പഠിച്ചാല്‍ മാത്രം പോരാ.

നീന്തല്‍ പടിക്കുന്നതുപോലെയായിരിക്കണമത്. നിങ്ങള്ക്ക് ഒരു മുറിയിലിരുന്നത്‌കൊണ്ട്, ഒരു മാസറ്റരുടെ ക്ലാസ്സ്‌ കേട്ടുകൊണ്ട്, ഒരു നീന്തല്‍ വിദഗ്ധന്‍റെ പുസ്തകം വായിച്ചുകൊണ്ട് നീന്തല്‍ പഠിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ പുഴയിലേക്ക് കാലെടുത്ത് വെക്കേണ്ടതുണ്ട്. നിങ്ങള്‍ കുളത്തിലേക്ക് ഇറങ്ങേണ്ടതുണ്ട് അപ്പോള്‍ മാത്രമേ നിങ്ങള്ക്ക് നീന്തുക എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം ലഭിക്കുകയുള്ളൂ.

‘കുസൃതിയില്ലാത്ത കുട്ടികള്‍’ എന്ന പുസ്തകവും ഇപ്രകാരമാണ് സംവിധാനിചിട്ടുള്ളത്. നിങ്ങള്‍ നീന്തണം, നീന്തിയാല്‍ അക്കരെയെത്തുമെന്നു പറയുന്നതിന് പകരം നിങ്ങളെ പുഴയിലേക്കിറക്കുകയാണീ പുസ്തകം. നിങ്ങളെപരിശീലിപ്പിക്കുകയാണ്. നിങ്ങളെ പരിശീലന സാഹിത്യ ഭാഷയില്‍ സാധ്യമല്ല. ഓരോറ്റതവണ പറഞ്ഞതുകൊണ്ടോ ഫലം കാണുകയുമില്ല. നിങ്ങള്‍ പുഴയില്‍ നിരവധി തവണ കാലിട്ടടിക്കേണ്ടിവരും. ഓരോ തവണയും അത് നിങ്ങളെ ചെയ്യിക്കെണ്ടാതുണ്ട്. അതുകൊണ്ട് തന്നെ – പരിശീലനമായതുകൊണ്ടുതന്നെ – ആവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ജീവിതം എന്നത് പി എച്ച് ഡി ക്കു സമര്‍പ്പിക്കുന്ന തിസീസൊ മറ്റോ പോലെ മനസ്സിലാക്കെണ്ടുന്ന ഒരു സംഗതിയല്ല.

അദ്ധ്യായങ്ങള്‍

1. എന്റെ കുട്ടി കളവ് പറയുന്നു; ഞാന്‍ എന്ത് ചെയ്യണം?

2. കുട്ടിയോടു നിങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരമേത്?

3. നിങ്ങള്‍ നിക്ഷേപിച്ച ചെളി നിങ്ങള്‍ തന്നെ കോരിമാറ്റുക

4. തിരുത്തലുകള്‍ തുടങ്ങേണ്ടത് എവിടെ നിന്ന്?

5. ആശയ വിനിമയത്തിന്റെ ഉദാത്തമായ മാതൃക

6. കോപം കളവായി പ്രതിഫലിക്കുന്നു

7. ദേഷ്യത്തെ നിയന്ദ്രിക്കാനുള്ള മാര്‍ഗങ്ങള്‍

8. യഥാര്‍ത്ഥത്തില്‍ ശിക്ഷ അര്‍ഹിക്കുന്നത് ആരാണ്

9. നിങ്ങള്‍ പറയുന്നത് കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ?

10. ഓരോ അനുഭവത്തെയും പാഠങ്ങളാക്കി മാറ്റുക

11. കളവിന്റെ കാരണങ്ങള്‍ കണ്ടെത്തുക

12. പരിഗണനകള്‍ ലഭിക്കാതിരിക്കുമ്പോള്‍ കളവുകള്‍ കൂടിവരുന്നു

13. കുട്ടികളെ കളവു പറയിപ്പിക്കുന്നതാര്?

14. കുട്ടിയെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകുയാണ് വേണ്ടത്

15. വിവിധയിനം കളവുകള്‍