Description
നിങ്ങള്‍ക്ക് നിങ്ങളെ അറിയുമോ? അതെ, ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. ചോദ്യം ഞാന്‍ ആവര്‍ത്തിക്കട്ടെ! നിങ്ങള്‍ക്ക് നിങ്ങളെ അറിയുമോ? നിങ്ങള്‍ക്ക് നിങ്ങളെ അറിയുമായിരുന്നുവെങ്കില്‍ നിങ്ങള്‍ അനുഭവിക്കുന്ന ദു:ഖങ്ങളും ടെന്‍ഷനും നിരാശയുമൊക്കെ നിങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നോ?
അതെങ്ങനെയാണ് ..? നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മിക്സിയുടെ അകത്തുള്ള എല്ലാ പാര്‍ട്ട്സുകളും അതിന്റെ ഘടകങ്ങളുമൊക്കെ നിങ്ങള്‍ക്ക് കൃത്യമായും സൂക്ഷ്മമായും അറിയാമെന്നു കരുതുക. എങ്കില്‍, ആ മിക്സിക്ക് വല്ല തകരാറും വന്നാല്‍ അത് നന്നാക്കിയെടുക്കുവാന്‍, ശരിയാക്കിയെടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ലേ?
മനുഷ്യരാശിയുടെ രക്ഷക്കായി സ്രഷ്ട്ടാവ് പറഞ്ഞ പല ഗുണങ്ങളും നിങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍ നിലനിന്നുകാണുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് തന്നെ ആശ്ചര്യം തോന്നിയേക്കാം. എതൊക്കെയാണോ ഗുണങ്ങള്‍ എന്ന് നിങ്ങള്‍ ആദ്യം കാണുക.
• സ്നേഹം • കാരുണ്യം • ക്ഷമ • വിട്ടുവീഴ്ച • സമര്‍പ്പണം • മാപ്പ് നല്കല് • വാത്സല്യം • സത്യസന്തത • ശാന്തത • ആധികാരികത (ഇരട്ടമുഖമില്ലാത്ത അവസ്ഥ) • മനസ്സിന്റെ മൃദുലത • വിനയം • വിശ്വസ്തത • എളിമ • സൌമ്യത • ആത്മാര്‍ഥത • സ്വീകരണ ക്ഷമത
• വിവേകം • ഹൃദയശുദ്ധി
ഇനിയും ധാരാളം ഗുണങ്ങള്‍ ഉണ്ട്. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ മനുഷ്യരുടെ രക്ഷക്കായി ഖുര്‍ആനും അതിന്റെ വിശദീകരണം നല്കിയ പ്രവാചകനും ആവര്‍ത്തിച്ചു എണ്ണി പ്പറഞ്ഞ ഈ ഗുണങ്ങളൊക്കെ നിങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇത് ബോധ്യപ്പെടണമെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ വായിക്കുക.
ഹൃദയ ചിന്തകള്‍ എന്ന സീരീസ് പുസ്തകങ്ങളിലെ ഒന്നാമത്തെ പുസ്തകമാണ് ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ഉള്ളത്. ഹൃദയത്തിനെ ഉള്‍ക്കരുത്തും സമാധാനവും ശാന്തതയും നല്കുന്ന ചില യഥാര്‍ഥ്യങ്ങള്‍ ആണ് ഈ പുസ്തകത്തിലുടനീളം നിങ്ങള്‍ കാണുക. ശാന്തിയും സമാധാനവും നല്കുന്ന ആ യാഥാര്‍ഥ്യങ്ങളിലേക്ക് നിങ്ങളുടെ ഹൃദയത്തെ ക്ഷണിക്കുകയാണ്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



