Description
സ്നേഹബന്ധങ്ങള്‍ വറ്റി വരണ്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ബന്ധങ്ങള്‍ വിരല്‍ തുമ്പുകളില്‍ ഒതുക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നമുക്ക് വഴികാണിച്ചു തന്നു. അകലങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത രീതിയില്‍ ഏതു വ്യക്തിയുമായാലും എപ്പോഴും ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് നമ്മുടെ മുമ്പിലുണ്ട്. പക്ഷെ, ഈ ബന്ധങ്ങള്‍ ഹൃദയത്തിലേക്ക് പ്രവേശിക്കാതെ കംപ്യൂട്ടര്‍ സ്ക്രീനുകളിലും വിരല്തുമ്പുകളിലൊക്കെയുമായി ഒതുങ്ങിയിരിക്കുകയാണ്. ഹായ്, ഹായ് ബന്ധങ്ങല്‍ക്ക് അപ്പുറം ആഴത്തിലുള്ള ഒരു ഹൃദയബന്ധം കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുന്നില്ല എന്നത് പ്രത്യേകം എഴുതി അറിയിക്കേണ്ടതില്ലാത്ത വിധം വ്യക്തമാണ്.
“എനിക്ക് കാറും പണവുമൊക്കെ എന്തിനാണ്? അതൊന്നും എനിക്കുവേണ്ട, എനിക്ക് വേണ്ടത് മനസ്സമാധാനാണ്.” അമേരിക്കയിലെ ഒരു പ്രധാന നഗരത്തില്‍ വെച്ച് ഒരു ചെറുപ്പക്കാരന് വിളിച്ചു പറഞ്ഞു. അയാള്‍ തന്റെ കാഡിലാക്ക് കാറ് നഗരമധ്യത്തില്‍ ഉപേക്ഷിച്ചു. കൈയ്യിലുണ്ടായിരുന്ന ഡോളര്‍ നോട്ടുകള്‍ നിരത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഒരു ഭ്രാന്തനെ പോലെ അയാള്‍ നഗരത്തിലൂടെ ഓടി നടന്നു. പോലീസുകാരന് അയാളെ കാറിന്റെ അടുക്കലേക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്.
അമേരിക്കയിലെ ഒരു വന്‍ നഗരത്തില്‍ നടന്ന ഈ സംഭവം ആ യുവാവില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. മനസ്സമാധാനത്തിനു വേണ്ടിയുള്ള മനുഷ്യന്റെ പരക്കം പാച്ചില്‍ എങ്ങും അരങ്ങേറികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കണമെന്ന നിങ്ങള്‍ ആഗ്രഹിച്ചത്ര മനസ്സമാധാനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കണമെന്ന് നിങ്ങള്‍ ആശിച്ചത്ര സ്നേഹം മറ്റുള്ളവരില്‍ നിന്നും ലഭിച്ചിട്ടുണ്ടോ? സൂക്ഷ്മമായ വിശകലനത്തില്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം.
എന്നാല്‍, ജീവിതത്തില്‍ ആന്തരിക ശാന്തിയും സമാധാനവും യഥാവിധം നേടിയെടുക്കുവാന്‍ നമുക്ക് സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമാധാനത്തിനും ശന്തിക്കുമുള്ള യഥാര്‍ഥ മാര്‍ഗങ്ങള്‍ ലളിതമായ ഭാഷയില്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ശാന്തമായി ഇരുന്ന് ശ്രദ്ധാപൂര്‍വ്വം വായിക്കുക. നിങ്ങളുടെ മനസ്സിന്റെ ഓരോ കവാടങ്ങളും തുറന്നുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്. ആത്മീയമായ ആനന്ദത്തിന്റെയും അനുഭൂതിയുടെയും ഒപ്പം ആത്മശാന്തിയുടെയും സംതൃപ്തിയുടെയും ഒരായിരം വാതായനങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുന്നു. ജീവിതത്തിന് അര്‍ഥവും ലക്ഷ്യവുമുണ്ടെന്ന് ബോധ്യപ്പെടുന്നു. നിരാശാബോധവും അപകര്‍ഷതാ ബോധാവുമടക്കമുള്ള എല്ലാവിധ നെഗറ്റിവ് ചിന്തകളും ഓടിയകലുന്നു. വാക്കുകളിലൂടെ പറഞ്ഞറീക്കാനാവാത്ത ഒരു തരം മന:ശാന്തിയിലേക്കെത്താന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു.
അദ്ധ്യായങ്ങള്‍
1. സ്നേഹം അമൂല്യമായ അനുഗ്രഹം
2. അവന് നമ്മെ രക്ഷിക്കുന്നു അവനെ സ്നേഹിക്കുക
3. അനുഗ്രഹങ്ങളെ തിരിച്ചറിയുക
4. അനുഗ്രഹങ്ങളെ അറിയാതെ പോയാല്‍
5. ആകാശത്തുനിന്നും ഇറങ്ങിവന്ന അനുഗ്രഹം
6. പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
7. കാണാതെ പോകുന്ന നന്മകള്
8.“ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’’
9. സ്നേഹം വിശ്വാസത്തില്‍ നിന്നും നിര്ഗളിക്കുമ്പോള്
10. സ്നേഹത്തിന്റെ ചേരുവകള്‍ – ഒന്ന്
11. സ്നേഹത്തിന്റെ ചേരുവകള്‍ – രണ്ട്
12. സ്നേഹത്തിന്റെ ചേരുവകള്‍- മൂന്ന്
13.സ്നേഹത്തിന്റെ ചേരുവകള്‍- നാല്
14. സ്നേഹത്തിന്റെ ചേരുവകള്‍ – അഞ്ച്
15. സ്നേഹത്തിന്റെ ചേരുവകള്‍ – ആര്
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



