Home / ബഹുഭാര്യത്വം / ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കുമ്പോള്‍

ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കുമ്പോള്‍

ബഹുഭാര്യത്വം സ്വീകരിക്കുമ്പോള്‍ ഭാര്യമാര്‍ക്കിടയില്‍ നീതി പൂര്‍വം വര്‍ത്തിക്കണമെന്ന് കര്‍ശന നിബന്ധന വച്ചിട്ടുണ്ട്. ഈ നിബന്ധന പാലിക്കാതെ കാമ പൂര്‍ത്തീകരണം മാത്രം ലക്ഷ്യമിട്ട് യഥേഷ്ടം വിവാഹം കഴിക്കുകയും അവരുടെ പാര്‍പ്പിടമോ മറ്റു ജീവിത പ്രശ്‌നങ്ങളോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ബഹുഭാര്യത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഏക പത്‌നീ വ്രതം കൊണ്ടു നടക്കുന്നവരില്‍ ചിലര്‍ കാമ പൂര്‍ത്തിക്കായി വ്യഭിചാരത്തെയോ പ്രകൃതി വിരുദ്ധ മാര്‍ഗങ്ങളെയോ അവലംബിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്.

മനുഷ്യര്‍ക്ക് ബഹുഭാര്യത്വം അനുവദിച്ച ഏക മതമല്ല ഇസ്‌ലാം. അബ്‌സീനിയ, ചൈന, ഇന്ത്യ, ബാബിലോണിയ, അസീറിയ, ഈജിപ്ത് തുടങ്ങിയ എല്ലാ നാഗരിക സമൂഹങ്ങളിലും ബഹുഭാര്യത്വം പരിധി പോലുമില്ലാതെ നിലനിന്നിരുന്നു. ശ്രീകൃഷ്ണന് ഭാര്യമാര്‍ പതിനാറായിരത്തി എട്ടെന്ന് ഹൈന്ദവ പുരാണങ്ങള്‍. ശ്രീരാമന്റെ പിതാവ് ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. ചൈനയിലെ ‘ലിംകി’ നിയമം ഒരാള്‍ക്ക് 130 ഭാര്യമാരെ അനുവദിച്ചിരുന്നു.

Check Also

ബഹുഭാര്യത്വത്തിന്റെ ഗുണദോഷങ്ങള്‍

ഭാര്യമാര്‍ക്കിടയിലെ വഴക്കും അസൂസയയും ഭര്‍ത്താവിന്റെ സമാധാനം കെടുത്തുന്നു. മറ്റൊന്നാണ് സന്താനങ്ങള്‍ക്കിടയിലെ വഴക്ക്. ഭാര്യമാര്‍ക്ക് തുല്യമായ രൂപത്തില്‍ സ്‌നേഹം പങ്കിടുകയെന്നത് അസാധ്യമായതുകൊണ്ട് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ പ്രകടമാകുന്നു. ഇസ്‌ലാമിലെ ബഹുഭര്യാത്വം നീതിയില്‍ അധിഷ്ഠിതമായതും മനുഷ്യത്വം പ്രകടമാക്കാനുള്ള വേദിയുമാണ്.