Home / ബഹുഭാര്യത്വം / ബഹുഭാര്യത്വം സാമൂഹ്യമായ അനിവാര്യതയാകുമ്പോള്‍

ബഹുഭാര്യത്വം സാമൂഹ്യമായ അനിവാര്യതയാകുമ്പോള്‍

polymagy1ബഹുഭാര്യത്വത്തിന് ഗുണവും ദോഷവുമുണ്ട്. കുടുംബ ഭദ്രതക്ക് ഏറ്റവും ചേര്‍ന്നത് ഏക ഭാര്യത്വമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും ചില ഘട്ടങ്ങളില്‍ വ്യക്തിപരമായ കാരണം കൊണ്ടും മറ്റു ചില ഘട്ടങ്ങളില്‍ സാമൂഹ്യമായ കാരണങ്ങള്‍ കൊണ്ടും ബഹുഭാര്യത്വം അനിവാര്യമായി വരാറുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ ലൈംഗിക അരാജകത്വം കൊടികുത്തി വാണിരുന്നപ്പോള്‍ , അതുണ്ടാക്കിയ സാമൂഹ്യ ദുരന്തത്തെക്കുറിച്ച് ചിന്തിച്ച സാമൂഹ്യ ശാസ്ത്രജ്ഞര്‍ അന്ന് മറുമരുന്നായി കുറിച്ചത് ബഹുഭാര്യത്വം ആവാമെന്ന വിധത്തിലായിരുന്നു. യുദ്ധം, സ്‌ഫോടനം, മറ്റു വിപത്തുകള്‍ എന്നിവ മൂലം പുരുഷന്‍മാര്‍ കുറയുന്ന അവസ്ഥ സംജാതമായി രണ്ടു ലോകമഹാ യുദ്ധങ്ങള്‍ക്കു ശേഷം. ഈ കാലത്ത് യൂറോപ്പിലുടനീളം, പ്രത്യേകിച്ച് ജര്‍മനിയില്‍ ബഹുഭാര്യത്വം അനുവദനീയമാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു.

വ്യക്തിപരമായ അനിവാര്യതകളും ബഹുഭാര്യത്വത്തിന് വഴി തെളിച്ചിട്ടുണ്ട്. ഭാര്യ വന്ധ്യയാവുക, നിത്യ രോഗിയാവുക, നിരന്തര യാത്രയും ദീര്‍ഘനാള്‍ നാടുവിട്ടുള്ള താമസവും, ഏക പത്‌നി മതിയാവാതെ വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ ബഹുഭാര്യത്വം അനിവാര്യമാകുന്നു.

Check Also

ബഹുഭാര്യത്വത്തിന്റെ ഗുണദോഷങ്ങള്‍

ഭാര്യമാര്‍ക്കിടയിലെ വഴക്കും അസൂസയയും ഭര്‍ത്താവിന്റെ സമാധാനം കെടുത്തുന്നു. മറ്റൊന്നാണ് സന്താനങ്ങള്‍ക്കിടയിലെ വഴക്ക്. ഭാര്യമാര്‍ക്ക് തുല്യമായ രൂപത്തില്‍ സ്‌നേഹം പങ്കിടുകയെന്നത് അസാധ്യമായതുകൊണ്ട് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ പ്രകടമാകുന്നു. ഇസ്‌ലാമിലെ ബഹുഭര്യാത്വം നീതിയില്‍ അധിഷ്ഠിതമായതും മനുഷ്യത്വം പ്രകടമാക്കാനുള്ള വേദിയുമാണ്.