Home / ചോദ്യോത്തരങ്ങൾ / വിവാഹ ബന്ധത്തിലൂടെ സന്താനങ്ങള്‍ ജനിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് ശരിയാണോ?

വിവാഹ ബന്ധത്തിലൂടെ സന്താനങ്ങള്‍ ജനിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് ശരിയാണോ?

lockഅത്തരം തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് വിവാഹലക്ഷ്യത്തെ അവഗണിക്കലായിരിക്കും. ധാരാളം സന്താനങ്ങളുണ്ടാകുന്നത് ഇസ്ലാം നല്ല കാര്യമായിട്ടാണ് കാണുന്നത്. ധാരാളം പ്രസവിക്കാന്‍ സാധ്യതയുള്ള സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക എന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. (അബുദാവൂദ് നികാഹ് നമ്പര്‍: 2050, നസാഈ നികാഹ് നമ്പര്‍: 3227). മനുഷ്യനാണ് ഏറ്റവും വലിയ സമ്പത്ത്. വന്ധ്യകരണം പോലുള്ള സന്താന നിയന്ത്രണം നിഷിദ്ധമാണ്. ഭ്രൂണം നശിപ്പിക്കുന്നത് നര ഹത്യക്ക് തുല്ല്യമാണ്. ജീവന്‍ നല്‍കപ്പെട്ടതിന് ശേഷമാണെങ്കില്‍ കടുത്ത തെറ്റാണ്. പ്രായശ്ചിത്തം കൊടുക്കേണ്ടി വരും. (അല്‍ഹലാലു വല്‍ ഹറാമു. ഖര്‍ളാവി പേജ്:178). ഗര്‍ഭപാത്രത്തിലുള്ള ശുക്ല ബിന്ദു പുറത്തെടുക്കുന്നതും തീരെ പ്രസവിക്കാതിരിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതും ഭാര്യയുടെ ജീവനെ ഭയപ്പെട്ട് കൊണ്ടാണെങ്കില്‍ മാത്രം അവ കുറ്റകരമാണെന്ന് പറഞ്ഞുകൂടാ. ദമ്പതികളുടെ പ്രേമ നിര്‍ഭരമായ അടുപ്പവും അതില്‍ നിന്നുണ്ടാകുന്ന മക്കളുമാണ് വിവാഹത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍