Home / ചോദ്യോത്തരങ്ങൾ / ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിഞ്ഞ് ഇഷ്ടമുള്ളതിനെ ലഭിക്കുവാനുള്ള മാര്‍ഗം ആരായുന്നത് തെറ്റാകുമോ?

ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിഞ്ഞ് ഇഷ്ടമുള്ളതിനെ ലഭിക്കുവാനുള്ള മാര്‍ഗം ആരായുന്നത് തെറ്റാകുമോ?

boyorgirlപിറക്കാന്‍ പോകുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ഇഷ്ടത്തില്‍ വിവേചനം കാണിക്കുന്നത് തെറ്റാണ്. രണ്ടും വേണ്ടെന്ന് വെക്കാന്‍ ചിലപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ നിര്‍ബന്ധിതരായെന്ന് വരാം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: അല്ലാഹുവിനാണ് ആകാശങ്ങളുടേയും ഭൂമിയുടേയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളേയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരുമാക്കുന്നു. (ഖുര്‍ആന്‍ 42:49,50)

പുരുഷന്റെ ബീജത്തെ കൈകാര്യം ചെയ്യുന്നതും ഗര്‍ഭസ്ഥ ശിശു ഏതെന്നറിഞ്ഞ ശേഷം അതിനെ കൈകാര്യം ചെയ്യുന്നതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ബീജം ശിശുവായി ജനിക്കുവാനും ജനിക്കാതിരിക്കുവാനുമുള്ള സാധ്യത ഒരുപോലെയാണ്. രണ്ടാമത്തേത് ഗര്‍ഭത്തില്‍ ജനിച്ച് കഴിഞ്ഞതാണ്. അത് ആണായാലും പെണ്ണായാലും സംതൃപ്തിയോടെ സ്വീകരിക്കുകയാണ് വേണ്ടത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍