Home / ചോദ്യോത്തരങ്ങൾ / ലൈംഗിക ഉത്തേജനത്തിനു വേണ്ടിയും ലൈംഗിക ആസക്തി കുറക്കുന്നതിനു വേണ്ടിയും ചികിത്സ നടത്തിക്കൂടേ?

ലൈംഗിക ഉത്തേജനത്തിനു വേണ്ടിയും ലൈംഗിക ആസക്തി കുറക്കുന്നതിനു വേണ്ടിയും ചികിത്സ നടത്തിക്കൂടേ?

sexmsലൈംഗിക ആസക്തി പരിധി വിടുന്നതിനും ലൈംഗിക ഉത്തേജന കുറവിനും ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭാര്യക്കോ ഭര്‍ത്താവിനോ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ തങ്ങളുടെ മുന്നോട്ടുള്ള കുടുംബജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടാല്‍ സ്വാഭാവികമായും ചികിത്സിക്കേണ്ടിവരും. അത് മതപരമായി തെറ്റാണെന്ന് പറഞ്ഞുകൂട- നികാഹിലൂടെ വികാര ശമനത്തിന് മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്ത യുവാക്കളോട് നബി(സ) ചികിത്സ പറഞ്ഞു കൊടുത്തത് വ്രതം അനുഷ്ഠിക്കുക എന്നതായിരുന്നല്ലോ. വ്രതം വികാരത്തിന് ശമനം കൈവരുത്തും എന്ന് നബി(സ) പറഞ്ഞ (ബുഖാരി നമ്പര്‍ 5065, മുസ്ലീം  നമ്പര്‍ 1400) ഹദീസ് പ്രസിദ്ധമാണല്ലോ- ലൈംഗിക ഉത്തേജനവും ആവേശവും ലഭിക്കുന്ന ചിലതിലേക്ക് വി- ഖുര്‍ആനും തിരു സുന്നത്തും സൂചന നടത്തിയിട്ടുണ്ട്. (ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യയുടെ അത്തിബ്ബുന്നബവിയ്യ് (പേജ് 208.228 നോക്കുക) സന്താനലാഭം, സദ്‌വൃത്തി തുടങ്ങിയ സദുദ്ദേശത്തോടുകൂടി മാത്രമേ അത്തരം ചികിത്സനടത്തി ഔഷധങ്ങള്‍ സേവിക്കാവൂ. (ഫത്ഹുല്‍മുഈന്‍ 3:332)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍