Home / ചോദ്യോത്തരങ്ങൾ / വിവാഹം കഴിഞ്ഞ് ഭാര്യ ആറാം മാസത്തില്‍ തന്നെ പ്രസവിച്ചു. എങ്കില്‍ അത് ആ ഭര്‍ത്താവിന്റേതല്ലെന്ന് മനസ്സിലാക്കേണ്ടതല്ലേ?

വിവാഹം കഴിഞ്ഞ് ഭാര്യ ആറാം മാസത്തില്‍ തന്നെ പ്രസവിച്ചു. എങ്കില്‍ അത് ആ ഭര്‍ത്താവിന്റേതല്ലെന്ന് മനസ്സിലാക്കേണ്ടതല്ലേ?

delivryവിശുദ്ധ ഖുര്‍ആനില്‍ ഇങ്ങിനെകാണാം:- അവന്റെ ഗര്‍ഭകാലവും അവന്റെ മുലകുടി മാറ്റി കൊണ്ടുള്ള വേര്‍പാടും (കുടി) മുപ്പത് മാസമായിരിക്കും. (ഖുര്‍ആന്‍ 46:15). അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ ഗര്‍ഭം ചുമന്നു. അവന്റെ മുലകുടി അവസാനിച്ചിട്ടുള്ള വേര്‍പാടാകട്ടെ രണ്ട് വര്‍ഷം കൊണ്ടുമാണ് (ഖുര്‍ആന്‍ 31.14) മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ട് കൊല്ലം മുലകൊടുക്കണം. മുലകുടി കാലം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രേ (ഇത്) (ഖുര്‍ആന്‍ 2:233)

അപ്പോള്‍ ഗര്‍ഭകാലവും മുലകുടി നിര്‍ത്തിക്കൊണ്ടുള്ള കാലവും മുപ്പത് മാസമെന്ന് പറഞ്ഞു. അതില്‍ നിന്ന് മുല കൊടുക്കണമെന്ന് പറഞ്ഞകാലം രണ്ട് വര്‍ഷം അഥവാ 24 മാസം കിഴിച്ചാല്‍ ബാക്കി ലഭിക്കുന്നത് 6 മാസമാണല്ലോ, അതാണ് ഗര്‍ഭത്തിനുള്ള ചുരുങ്ങിയകാലമെന്ന് ആ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. വിവാഹാനന്തരം ആറ് മാസം കഴിഞ്ഞ് ഉടനെ പ്രസവിച്ച ഒരു സ്ത്രീയുടെ പേരില്‍ , ആ കുട്ടി തന്റേതല്ലെന്ന് അവളുടെ ഭര്‍ത്താവ് ഉസ്മാന്‍(റ) വിന്റെ അടുക്കല്‍ വാദിക്കുകയുണ്ടായി. ഉസ്മാന്‍(റ) ആദ്യം ആ വാദം ശരിവെക്കുകയും ചെയ്തു. എങ്കിലും ആ ആയത്തിന്റെ (മുപ്പത് മാസം) അടിസ്ഥാനത്തില്‍ അലി(റ) ചൂണ്ടിക്കാട്ടിയതനുസരിച്ച്  അദ്ദേഹം പിന്നീട് ആദ്യ വിധി മാറ്റുകയും ഗര്‍ഭകാലം ആറ് മാസം മാത്രം ആവാനിടയുണ്ടെന്നും കുട്ടി ഭര്‍ത്താവിന്റേത് തന്നെയാണെന്നും തീരുമാനിക്കുകയും ചെയ്തു. (ഇബ്‌നു ഇസ്ഹാഖ്, അമാനി മൗലവി പരിഭാഷ 3019).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …