Home / ചോദ്യോത്തരങ്ങൾ / വിവാഹ ബന്ധത്തിലൂടെ ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്ത സ്ത്രീകള്‍ ആരെല്ലാമാണ്?

വിവാഹ ബന്ധത്തിലൂടെ ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്ത സ്ത്രീകള്‍ ആരെല്ലാമാണ്?

rejeectedഭാര്യമാരായി ഒരുമിച്ച് കൂട്ടപ്പെടാന്‍ പാടില്ലാത്തവര്‍ക്കൊരു അതിര്‍ത്തി പറയപ്പെട്ടത് ആ രണ്ട് സ്ത്രീകളില്‍ ഒരുവള്‍ ആണായി സങ്കല്‍പ്പിക്കുന്ന പക്ഷം അവര്‍ തമ്മില്‍ വിവാഹം പാടില്ലെങ്കില്‍ അത്തരക്കാരെയാണ് ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്തത് (അല്‍ ഉമ്മ് 1:155, അമാനി മൗലവി പരിഭാഷ 3:64) അങ്ങിനെയുള്ളവര്‍ : രണ്ട് സഹോദരികള്‍ (നിസാഅ് 23) ഭാര്യയോടൊപ്പം അവളുടെ മാതൃ പിതൃ- സഹോദരികള്‍ . (ബുഖാരി- നികാഹ് നമ്പര്‍ 5109, മുസ്ലിം നികാഹ് നമ്പര്‍ 33, മുസ്‌നദ് 2:229) രക്ത ബന്ധമുള്ളവളും മുലകുടി ബന്ധമുള്ളവളും ഒന്നിച്ചൊരു ഭര്‍ത്താവിന്റെ ഭാര്യമാരാവാന്‍ പാടില്ല. (മജ്മഅ അബ്ദുല്‍ വഹാബ് പേജ് 462)

എന്നാല്‍ മാതൃ സഹോദരിയുടെ മകളും പിതൃ സഹോദരിയുടെ മകളും ഒന്നിച്ചു ഭാര്യമാരാകുന്നതിന് തെറ്റില്ല. വിവാഹ മോചിതയും ഭര്‍ത്താവായിരുന്നവന്റെ വേറെ ഭാര്യയിലുള്ള മകളും ഒരുമിച്ച് വരുന്നതും തെറ്റല്ല. നിലവിലുള്ള തന്റെ ഭാര്യയില്‍ നിന്നല്ലാത്ത മകനും നിലവിലുള്ള ഭര്‍ത്താവില്‍ നിന്നല്ലാത്ത മകളും തമ്മില്‍ വിവാഹം ചെയ്യുന്നത് അനുവദനീയമാണ് (മജ്മൂഅ അബ്ദുല്‍ വഹാബ് പേജ് 462) സ്വതന്ത്രനായ പുരുഷന് നാലിലധികം ഭാര്യമാര്‍ ഒരുമിച്ചുണ്ടാകുന്നത് നിഷിദ്ധമാണ്. മടക്കിയെടുക്കാന്‍ പറ്റുന്ന തലാഖിലെ ഇദ്ദ:യിലിരിക്കുന്നവളുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ പാടില്ല. (ഫിക്ഹുസ്സുന്ന 2:410).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍