Description
കുളിച്ച് ഒരുങ്ങി നല്ല വസ്ത്രമണിഞ്ഞ് കുടുംബസമേതം ഒരു കല്യാണത്തിനു പോവുകയാണ് നിങ്ങള്‍ – സങ്കല്പിക്കുക. റോഡരികിലൂടെ നടന്നു പോവുകയാണ്. സമയം ഇതിനകം താമസിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കല്യാണമാണ്. എല്ലാവരും ഒരുമിച്ച് റോഡരികിലൂടെ നടക്കുകയാണ്. നിങ്ങളുടെ 5-6 വയസ്സുള്ള കുഞ്ഞ് ചെളിയില്‍ വീണു. വസ്ത്രങ്ങള്‍ ഏതാണ്ട് മുഴുക്കെ ചെളിപുരണ്ടിയിരിക്കുന്നു. എന്ത് ചെയ്യും നിങ്ങള്‍..?
എന്തായാലും നെഗറ്റീവ് പ്രതികരണമായിരിക്കും, കുട്ടിയോട്. വളരെ ഉത്സാഹിച്ച് പോകുന്ന കല്യാണം. ഇനി വീണ്ടും കുട്ടിയേയും കൂട്ടി വീട്ടില്‍ തിരിച്ചു പോയി ഡ്രസ്സ് മാറ്റണം. കുട്ടിയെ റോഡരികില്‍ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ? എന്തെങ്കിലും ചെയ്യണം. നിങ്ങളുടെ ദേഷ്യത്തിന്റെ സൂചിക കുത്തനെ ഉയരുന്നു. കുട്ടിക്ക് നല്ല പ്രഹരമേല്‍ക്കുന്നു. നന്നായി അടി ലഭിക്കുന്നു.
എന്റെ പ്രിയ സഹോദരി/സഹോദരാ, ഞാന്‍ ചോദിക്കട്ടെ; ഈ ചെളിയില്‍ വീണ വ്യക്തി നിങ്ങളുടെ കൂടെ പഠിച്ച നിങ്ങളുടെ ഒരു സുഹൃത്താണെന്ന് സങ്കല്പിക്കുക.
നിങ്ങള്‍ അവരോട് എങ്ങനെ പ്രതികരിക്കും. വളരെ പോസിറ്റീവായിരിക്കുകയില്ലേ. നിങ്ങളൊന്ന് സങ്കല്പിക്കുക. ഞാന്‍ വിശദീകരിക്കുന്നില്ല.
ആലോചിക്കുക. നിങ്ങളുടെ കുട്ടിയും അബദ്ധത്തില്‍ വീണതാണ്. നിങ്ങളുടെ സുഹൃത്തും അബദ്ധത്തില്‍ വീണതാണ്. പിന്നെയെന്തേ ഈ ഇരട്ട പെരുമാറ്റം.
അതെ സുഹൃത്തുക്കളെ നാം പരിശീലിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. നമുക്കകത്തുള്ള പരിശീലനം –നിഷേധാത്മക പ്രതികരണങ്ങള്‍ – എന്താണോ അതുമാത്രമേ ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പുറത്തു വരികയുള്ളൂ.
ഈയൊരു കെട്ടികുടുക്കില് നിന്നും രക്ഷനേടാന്‍ മാര്‍ഗമുണ്ടോ? ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിഷേധാത്മകത ഒഴിവാക്കി ഗുണാത്മകമായി – പോസിറ്റീവ് നിലപാടുകള്‍ – പെരുമാറുവാന്‍ സാധിക്കുമോ? കേവലം കോഴികുഞ്ഞായി ഇതുവരെ ജീവിച്ച എനിക്ക് എന്റെ യഥാര്ഥപ്രകൃതത്തിലേക്ക്, എന്റെ ഫിത്വറത്തിലേക്ക് – സഹചാവസ്ഥ – മാറുവാന്‍ സാധിക്കുമോ?
തീര്‍ച്ചയായും സാധിക്കും എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം. ജീവിതത്തിന്റെ എല്ലാ തുറകളിലും – പ്രത്യേകിച്ച് ഭാര്യഭര്‍തൃബന്ധം, ശിശുപരിപാലനം – നിങ്ങള്‍ക്ക് വിജയിക്കുവാന്‍ സാധിക്കുന്ന വഴികള്‍ ലളിതമായ ഭാഷയില്‍ ഈ പുസ്തകം നിങ്ങളോട് സംസാരിക്കുന്നു.
അദ്ധ്യായങ്ങള്‍
1. ആശയവിനിമയങ്ങളെ നന്നാക്കുക
2. ഭാര്യഭര്‍ത്തൃ ബന്ധം സുദൃഡമാക്കുവാന്‍
3. ഭാര്യഭര്‍ത്തൃ ബന്ധം – തുടര്‍ച്ച….
4. അപക്വതയില്‍ നിന്നും പക്വതയിലേക്കുള്ള പ്രയാണം
5. വ്യക്തിത്വത്തിലെ ചില വൈകല്യങ്ങള്‍
6. മാറ്റേണ്ടുന്ന ചില വ്യക്തി വൈകല്യങ്ങള്‍
7. സ്വയം അപഗ്രഥനത്തിലൂടെ തെറ്റുകള്‍ തിരുത്തുക
8. ആശയ വിനിമയങ്ങളെ കൂടുതല്‍ അടുത്തറിയുക
9. വ്യത്യസ്തയിനം ആശയവിനിമയങ്ങള്‍
10. ചോദ്യാവലി
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



