Description
ഗവേഷകര്‍ പ്രശസ്തനായ ഒരു ഗുസ്തിക്കാരനെയും ഒരു അഞ്ചു വയസ്സ് പ്രായമുള്ള കുട്ടിയേയും ഗവേഷണത്തിനായി തയാറാക്കി. കാലത്ത് മുതല്‍ കുട്ടി എന്തൊക്കെ കളിക്കുന്നുവോ അതൊക്കെ ഗുസ്തിക്കാരന് അനുകരിക്കണം. അതായിരുന്നു ഗവേഷണപരിപാടി.
പല റിങ്ങുകളിലും പലരെയും ഗുസ്തിയിലൂടെ മലര്‍ത്തിയിട്ട ഗുസ്തിക്കാരന് അഞ്ചുവയസ്സുകാരന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കുന്ന കാര്യം ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. അതിനാല്‍ അയാളും കരാറില്‍ ഒപ്പു വെച്ചു.
നിശ്ചയിച്ച ദിവസം, തന്നെക്കാള്‍ മുതിര്‍ന്ന, ഒരു ആ ജാനുബാഹുവായ മനുഷ്യന് തന്റെ പ്രവര്‍ത്തികള്‍ അനുകരിക്കുന്നുവെന്നറിഞ്ഞപ്പോള് കുട്ടിക്ക് ആവേശം കൂടി. അവന് തന്റെചാട്ടവും ഓട്ടവും മരംകയറ്റവും സൈക്കിള്‍ ചവിട്ടലും തലകുത്തി മറിയലുമൊക്കെ നിര്‍ത്താതെ ആവര്‍ത്തിച്ചു…ഗുസ്തിക്കാരനും അവനെ അപ്പപ്പോള്‍ അനുകരിച്ചു.
അത്ഭുതം! പിന്നീട് സംഭവിച്ചത് അക്ഷരാര്‍ഥത്തില്‍ ഗുസ്തിക്കാരന്റെ പരാചയമായിരുന്നു!! കേവലം നാലുമണിക്കൂര്‍ നേരത്തെ അനുകരണത്തിനുശേഷം കിതച്ചു കൊണ്ട് അയാള്‍ പറഞ്ഞു: “ വയ്യ,എനിക്കിനി വയ്യ….”
ഗവേഷകരുടെ സംശയവും ഒപ്പം ആശ്ചര്യവും ഒന്നും കൂടി വര്‍ധിക്കുകയായിരുന്നു. ഒരു ഗുസ്തിക്കാരന് പോലും അധികം ആവര്‍ത്തിക്കാന്‍ പറ്റാത്ത ഈ ശാരീരിക ശക്തി കുട്ടിക്ക് എവിടെ നിന്നും ലഭിക്കുന്നു. നീണ്ട പഠനങ്ങള്‍ക്കു ശേഷം വന്ന റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു. “The power of the child is the mental power’’
കാര്യം പിടികിട്ടിയോ? കുട്ടിയില്‍ കാണുന്ന ആ ശക്തിയും കഴിവുമൊക്കെ മാനസികതലത്തില്‍ നിന്നും വരുന്നതാണ് എന്ന്. മാനസികതലത്തില്‍ നിന്നും ഉടലെടുക്കുന്ന ഊര്‍ജ്ജമാണ് ശാരീരിക ഊര്‍ജ്ജമായി പരിണമിക്കുന്നതെന്ന് ചുരുക്കം.
ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്: ഇത്ര മാത്രം അപാരമായ ശക്തിയും കഴിവുകളും പ്രകടിപ്പിച്ച ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ഈ കഴിവുകളൊക്കെ (മാനസിക ഊര്‍ജ്ജം) എങ്ങോട്ടുപോകുന്നു? അവ ആകാശത്തേക്ക് ആവിയായിപ്പോയി എന്നു പറയാന്‍ പറ്റുമോ? ചെറുപ്പത്തില്‍ അസെറ്റ് (സമ്പത്ത്) ആയിരുന്ന കുട്ടി പതിനഞ്ചോ ഇരുപതോ വയസ്സാകുമ്പോഴേക്കും ‘അസത്താ’ യി മാറുന്ന കാഴ്ച്ചയാണ് നാമിന്ന് സമൂഹത്തില്‍ കണ്ടു വരുന്നത്. ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന കുട്ടികളില്‍വരെ മാനസികോര്‍ജ്ജം കാണാത്ത അവസ്ഥ!
നാമും ചെറുപ്പത്തില്‍ ഇങ്ങനെ ഊര്ജ്ജസ്വലരായിരുന്നില്ലേ? ഓര്‍ത്തുനോക്കൂ… അവിസ്മരണീയമായ ആ നാളുകളെകുറിച്ച്. മയില്‍പ്പീലിയും മഞ്ചാടിക്കുരുവുമൊക്കെ പെറുക്കികൂട്ടി നിധിപോലെ സൂക്ഷിച്ചുവെച്ച ആ കാലഘട്ടം ….പെറുക്കിസൂക്ഷിക്കുന്ന വെള്ളാരം കല്ലുകള്‍ക്ക് കോഹിനൂര്‍ രത്നത്തേക്കാള്‍ വിലമതിച്ചിരുന്ന ആ കാലഘട്ടം….
ഹൊ! എന്തു രസമായിരുന്നു, അല്ലേ? എന്തുമാത്രം ആനന്ദകരമായിരുന്നു, അല്ലേ? കുത്തിയൊഴുകിയിരുന്ന ഊര്‍ജ്ജത്തിന്റെ പ്രസരിപ്പ്… ആ പ്രസരിപ്പില്‍ നിന്നും പൊന്തിവന്ന സര്‍ഗാത്മക കഴിവുകള്‍, അവയുടെ പ്രകടനങ്ങള്‍… പോസിറ്റീവായ ഊര്‍ജ്ജം ഒരു വെള്ളച്ചാട്ടം കണക്കെ ഒഴുകിക്കൊണ്ടിരുന്നെങ്കില് എന്ന് നിങ്ങള്‍ ആഗ്രഹിച്ചുപോകാറില്ലേ?
എങ്കില്‍, എന്റെ ചോദ്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ! ഈ ഊര്‍ജ്ജമെല്ലാം ഒഴുകിപ്പോയത് എങ്ങോട്ടാണ്? ഈ പോസിറ്റീവ് എനര്‍ജിയെ ഇനി നമുക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും എന്നതാണ് സന്തോഷകരമായ വസ്തുത. ഈ പുസ്തകത്തിന്റെ സന്ദേശവും അതുതന്നെയാണ്.
ഈ പുസ്തകം നിങ്ങള്‍ വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ മറ്റൊരു വ്യക്തിയായിത്തീര്ന്നിട്ടുണ്ടാകും. ആ രീതിയിലാണിത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മനുഷ്യനും ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ സ്രഷ്ടാവായ ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിരിക്കുന്ന നിരവധി കഴിവുകളുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ആറു കഴിവുകള്‍. ആ ആറു കഴിവുകളിലൂടെയാണ് ഒരാള്‍ ഒരു പ്രതിഭയായിത്തീരുന്നത്. പ്രതിഭ ആ ആറുകഴിവുകളും പ്രകടിപ്പിക്കുന്നു. അങ്ങനെ അയാള്‍ ഒരു പ്രതിഭയായിത്തീരുന്നു.
എങ്കില്‍, അത്ഭുതമെന്താണെന്നറിയുമോ നിങ്ങള്‍ക്ക് ഇതേ അടിസ്ഥാനപരമായ ആറു കഴിവുകള്‍ നിങ്ങള്‍ക്കകത്തും ദൈവം നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴും നിങ്ങള്ക്കകത്ത് അവ ഉണ്ട്.സംശയിക്കാനൊന്നുമില്ല? പ്രതിഭയായിതീരുന്നതിനുള്ള ആറുകഴിവുകള് നിങ്ങള്‍ക്കകത്തു തന്നെയുണ്ട് എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരു വ്യത്യാസമേ ഉള്ളൂ. പ്രതിഭകള്‍ അവ പ്രകടിപ്പിക്കുന്നു. നിങ്ങള്‍ അവ അകത്ത് മൂടിവെക്കുന്നു.
അത്തരം കഴിവുകള്‍ നിങ്ങളുടെ അകത്തുണ്ട് എന്നത് നിങ്ങള്‍ അറിയുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്കകത്തുള്ള ഈ കഴിവുകള്‍ നിങ്ങള്‍ പോലും അറിയാതെ പോയതിന്റെ കാരണങ്ങള്‍ എന്താണെന്നറിയുമോ? ഈ ആറു കഴിവുകളും പുറത്ത് വരാതിരിക്കാനുള്ള പന്ത്രണ്ടു തടസ്സങ്ങള്‍ (ബ്ലോക്കുകള്‍ നിങ്ങള്ക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ആറു കാര്യങ്ങളും അവിടെ ഉള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടാത്തത്.
ഏതൊക്കെയാണ് ഈ പന്ത്രണ്ടു ബ്ലോക്കുകള്‍? എന്തൊക്കെയാണി ആറു കഴിവുകള്‍? ഈ ബ്ലോക്കുകളെ ഇല്ലാതാക്കി ആറു കഴിവുകളേയും എങ്ങനെ പുറത്തുകൊണ്ടുവരാം, ജീവിതത്തില്‍ ആനന്ദവും ഉത്സാവും എങ്ങനെ നേടിയെടുക്കാം എന്നതാണ് ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത്.
അദ്ധ്യായങ്ങള്‍
ഭാഗം 1
1. നിങ്ങള്‍ക്കകത്തെ പ്രതിഭയെ കണ്ടെത്തുക
2. നിങ്ങളുടെ ചോദ്യങ്ങള്‍ അസ്തമിച്ചതെങ്ങനെ?
3. മയില്പീലിയും മഞ്ചാടിക്കുരുവുമൊക്കെ പറഞ്ഞതെന്തായിരുന്നു?
4. ചരിത്രം നിര്‍മ്മിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?
5. ഉറങ്ങികിടക്കുന്ന ബുദ്ധിശക്തി ഉണര്‍ന്നാല്‍
6. നിഷ്ക്കളങ്കങ്ങമായ പുഞ്ചിരി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ
ഭാഗം 2
7. ജീവിതത്തോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നുവോ?
8. ചിന്ത മരവിച്ചുപോവുന്ന ചില നിമിഷങ്ങള്‍
9. ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കുവാന്‍ താല്പര്യമില്ലേ?
10. ആത്മധൈര്യവും ആത്മവിശ്വാസവും ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍
11. അലസത മാറാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ് ‘
12. നിങ്ങള്‍ അതുല്യനാണ്
13. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വൈകാരിക തടസ്സം അനുഭവപ്പെടാറുണ്ടോ
14. എങ്ങൊട്ടെങ്കിലും നാടുവിട്ടു പോയേക്കാമെന്ന് നിങ്ങള്‍ക്കു തോന്നാറുണ്ടോ?
15. ഉള്ളുകൊണ്ട് സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ
16. വികാരങ്ങളെ അടിച്ചമര്‍ത്തുബോള്‍
17. കുട്ടിക്കളി മാറാത്തവരോട്
18. വിട്ടുമാറാത്ത അസുഖത്തിന് അടിമയാണോ നിങ്ങള്‍
19. ഉപസംഹാരം
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



