ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശമുണ്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലെ താമസത്തിന് അവകാശമില്ലെന്ന് കോടതി.
ഭര്‍ത്താവിന് അവകാശമില്ലാത്ത ഭര്‍ത്താവിന്റെ അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ അവകാശമുന്നയിച്ച് യുവതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ദല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാലുവാണ് ഉത്തരവിറക്കിയിത്.
ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുന്നയിക്കാനോ അവരുടെ അനുവാദമില്ലാതെ തറവാട് വീട്ടില്‍ താമസിക്കാനോ അവകാശമില്ലെന്ന് കോടതി പറഞ്ഞു. ഡോക്ടര്‍ കൂടിയായ പരാതിക്കാരിയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുണ്ടെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെ അവരുടെ വീട്ടില്‍ താമസിക്കാന്‍ യുവതിയെ അനുവദിക്കുന്നത് ഗാര്‍ഹികപ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാനേ ഉപകരിക്കൂ.
മക്കളും മരുമക്കളും കൂടെയില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒഴികെ തറവാട് വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്കുകയാണെങ്കില് അത് നിയമപരമായ അവകാശമാകുകയില്ല, മറിച്ച് നടപടിയെടുക്കേണ്ട നിയമ ലംഘനമാകും. കോടതി നിരീക്ഷിച്ചു.
തെറ്റായ മറുപടി സമര്‍പ്പിച്ചതിലൂടെ ഭര്‍തൃ മാതാവ് നിയമത്തെ അവഹേളിച്ചിരിക്കുകയാണെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിന് ഉടമസ്ഥാവകാശമില്ലാത്ത വീട്ടില്‍ താമസിക്കാന്‍ ചെന്ന തന്നെ അതിനനുവദിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മേല്‍ക്കോടതിയെ സമീപിച്ചത്.
Source: doolnews
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony