Home / നീതിന്യായം / മുസ്ലീം ജീവനാംശ നിയമം

മുസ്ലീം ജീവനാംശ നിയമം

മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവകാശപ്പെടാം. എത്ര തന്നെ ധനികയും വരുമാനമുള്ളവളുമാണ് ഭാര്യ എന്നാലും കഴിവില്ലാത്ത  ആരോഗ്യമില്ലാത്ത, പണമില്ലാത്ത ഭര്‍ത്താവിനെ സംരക്ഷിക്കേണ്ട ബാദ്ധ്യത അവള്‍ക്കില്ല.

എന്നാല്‍ എത്ര മാത്രം ധനികയാണെങ്കിലും ഭാര്യക്ക് ചെലവിന് നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യത ഉണ്ട്

പ്രായ പൂര്‍ത്തിയെത്തിയ ദാമ്പത്യ ബന്ധത്തിലെ നിബന്ധനകള്‍ പാലിക്കുന്ന അനുസരണക്കേടോ കാപട്യമോ ഇല്ലാത്ത ഒരു മുസ്ലീം ഭാര്യക്ക് ഭര്‍ത്താവ് എത്രതന്നെ നിരാലംബനാണെങ്കിലും സംരക്ഷണവും ചെലവും നല്‍കേണ്ടത് നിയമപരമായ കടമയാണ്.

ദാമ്പത്യബന്ധത്തിലേര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്തവളോ ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ അകാരണമായി താല്‍പര്യക്കുറവ് കാണിക്കുന്നവളോ, അനുസരണക്കേട് കാണിക്കുന്നവളോ അകാരണമായി ഭര്‍ത്തൃ വീട് ഉപേക്ഷിക്കുന്നവളോ പരപുരുഷബന്ധമുള്ളവളോ ആണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ ഭാര്യക്ക്  അര്‍ഹതയില്ല.

ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും നിരത്തരവാദിത്വപരമായ നടപടികള്‍ (മോശമായ പെരുമാറ്റം,  രണ്ടാം വിവാഹം) വല്ലതും ഉണ്ടാവുകയാണെങ്കില്‍ ആ സമയത്ത് ഭാര്യയ്ക്ക്  പ്രത്യേക ജീവനാംശം നല്‍കുമെന്ന് ഭര്‍ത്താവും,  ഭാര്യയും അവരുടെ രക്ഷിതാക്കളും തമ്മില്‍ ഒരു കരാറിലെത്താവുന്നതാണ്. എന്നാല്‍ കരാറില്‍ ഭാര്യക്ക് ജീവനാംശത്തിന് അവകാശമില്ല എന്ന് നിബന്ധന വയ്ക്കുന്നത് നിയമ വിരുദ്ദമാണ്.

ഭര്‍ത്താവ്  രണ്ടാം ഭാര്യയെ ആദ്യ ഭാര്യയുടെ അടുത്തേക്ക് കൊണ്ട് വരുന്നത്  മാനസിക പീഡനങ്ങള്‍ക്ക് വഴിവെക്കുമെങ്കില്‍ ഭാര്യയ്ക്ക്  പ്രത്യേക പാര്‍പ്പിടം ആവശ്യപ്പെടാം. ഭര്‍ത്താവ് അവളെ പ്രത്യേക വസതിയില്‍ പാര്‍പ്പിച്ച് സംരക്ഷിക്കാന്‍ നിയമപരമായി ബാധ്യസ്ഥനാണ്.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …