നിയമപരമായി വിവാഹം കഴിക്കാതെ ഒരു സ്ത്രീയെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൂടെ താമസിപ്പിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് പുരുഷന്മാര്‍ക്ക് പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഭര്‍ത്താവോ,ഭാര്യോ ജീവിച്ചിരിക്കേ മറ്റൊരു വിവാഹം കഴിക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പക്ഷെ, ഇത് മുസ്ലീം പുരുഷന്മാര്‍ക്ക് ബാധകമല്ല. ആദ്യ വിവാഹം മറച്ചു വച്ചു കൊണ്ട് രണ്ടാം വിവാഹം കഴിക്കുന്നത് പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഒരു സ്ത്രീയുമായി അവര്‍ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞുകൊണ്ട് തന്നെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് 5 വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഒരു സ്ത്രീയോട് ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ക്രൂരതയോടെ പെരുമാറുന്നത് ശിക്ഷാര്‍ഹമാണ് . ആത്മഹത്യയിലേക്ക് നയിക്കാവുന്ന തരത്തില്‍ നടത്തുന്ന പീഢനവും നിയമ വിരുദ്ധമായി പണമോ സ്വത്തുവകയോ ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഉപദ്രവവും ക്രൂരതയായി കണക്കാക്കപ്പെടും. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇത്തരം കുറ്റകൃത്യത്തിന് കേസെടുക്കാം.
സ്ത്രീധന മരണം
വിവാഹിതയായി ഏഴു വര്‍ഷത്തിനകം സ്ത്രീധനവുമായി ബന്ധപ്പെട്ടോ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടോ ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളുടേയോ പീഡനമോ, ക്രൂരമായ പെരുമാറ്റം മൂലമോ ഒരു സ്ത്രീ തീപ്പൊള്ളലേറ്റോ മറ്റേതെങ്കിലും തരത്തില്‍ ശരീരത്തില്‍ മുറിവേറ്റോ അതുമല്ലെങ്കില്‍ അസാധാരണ സാഹചര്യത്തിലോ മരണപ്പെട്ടാല്‍ ഭര്‍ത്താവനും അയാളുടെ ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന മരണമെന്ന കുറ്റത്തിന്കേസെടുക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാനിയമം ബി വകുപ്പുപ്രകാരം ഏഴു വര്‍ഷത്തില്‍ കുറയാതെയും ജീവപര്യന്തം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 306 വകുപ്പുപ്രകാരം ഒരു വ്യക്തിയെ അത്മഹത്യയ്ക്ക് നയിക്കുന്നത് പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.