Home / നീതിന്യായം / ഗാര്‍ഹിക പീഡനനിരോധനനിയമം

ഗാര്‍ഹിക പീഡനനിരോധനനിയമം

സ്ത്രീ സംരക്ഷണം പരിഷ്‌കൃത സമൂഹത്തെ എന്നും അലട്ടിയിരുന്ന പ്രശ്‌നമാണ്. സത്രീയെ വേദനിപ്പിക്കാതെ അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്
പൊതുസമൂഹത്തിന്റെ കൂടി ബാധ്യതയാണ്. പീഡനം അവള്‍ക്ക് സംരക്ഷമം നല്‍കേുണ്ടുന്ന വീടിനകത്തുനിന്നും ആകുമ്പോള്‍ സമൂഹം ഏറെ കരുതലോടെ അത് കൈകാര്യം ചെയ്യണം . 1995 ല്‍ അന്താരാഷ്ട്രാ ബീജിംഗ് പ്രഖ്യാപനമാണ് പ്രായോഗിക തലത്തില്‍ ഇത്തരമൊരു നീക്കത്തിന് അടിത്തറ പാകിയത്.

കേന്ദ്ര നിയമമായ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണനിയമം (Protection of Women Domestic Violence act,2005) 2006 ഒക്‌ടോബര്‍മാസം മുതല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു.

എന്താണ് ഗാര്‍ഹികപീഡനം

ഒരു വീട്ടില്‍ താമസിക്കുന്ന രക്ത ബന്ധത്തില്‍പ്പെട്ടതോ, വിവാഹബന്ധത്തില്‍പ്പെട്ടതോ അല്ലെങ്കില്‍ വിവാഹം മൂലമുള്ള ബന്ധത്തില്‍പ്പെട്ടതോ ആയ ഒരു സ്ത്രീയ്ക്ക്  ഗൃഹാന്തരീക്ഷത്തില്‍ ആ ഗൃഹത്തിലെ പ്രായപൂര്‍ത്തിയായ ഏതെങ്കിലും പുരുഷനില്‍ നിന്നും നേരിടുന്ന പീഡനമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

കൂട്ടകുടുംബാംഗം, സഹോദരി, വിധവ, അമ്മ, അവിവാഹിത – ഇങ്ങനെയുള്ള ബന്ധത്തില്‍ വരുന്ന പുരുഷന്‍രെ കൂടെ താമസിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ നിയമം പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പുനല്‍കുന്നു. ഈ നിയമപ്രകാരം ഗാര്‍ഹികപീഡനം എന്ന വാക്കിന്റെ വിവക്ഷ അധിക്ഷേപിക്കുക അഥവാ ചീത്തപറയുക, ഇവ ശാരീരികമാകാം,ലൈംഗീകമാകാം, മക്കള്‍ ഇല്ലാത്തവള്‍ എന്നു തുടങ്ങിയ വാക്കുകള്‍ കൊണ്ടാകാം,
വൈകാരികമാവാം, സാമ്പത്തികവുമാകാം അഥവാ ഒരു സ്ത്രീയെ അവരുടെ ഗൃഹാന്തരീക്ഷത്തിലുള്ള പുരുഷന്‍ വൈകാരികമായോ,ലൈംഗീകമായോ ഏല്‍പ്പിക്കുന്ന ക്ഷമാണ് ഗാര്‍ഹിക പീഡനം.

കുടുംബത്തില്‍പ്പെട്ട സ്ത്രീകളെ നിരാലംബരാക്കി വഴിയില്‍ ഇറക്കി വിടുന്നതും ആ നിയമം വിലക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ മജിസ്‌ട്രേട്ടുമാരെ നിയമം അധികാരപ്പെടുത്തുന്നു. വളരെ വിശാലമായ അര്‍ത്ഥത്തില്‍ സ്ത്രീകളെ നിന്ദിക്കുന്ന,അധിക്ഷേപിക്കുന്ന,അപമാനിക്കുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ നിന്ദകളെയും തടയുന്ന ഒരു നിയമമാണിത്.

പ്രൊട്ടക്ഷന്‍ ഓഫീസര്‍

നിയമത്തിന് കീഴില്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ആളാണ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ . വകുപ്പ് 8(1) പ്രകാരം ഒരു ജില്ലയില്‍ ഏറ്റവും ചുരുങ്ങിയത് ഒന്നു വീതം (വനിതയാകുന്നതാണ് ഉചിതം) നിയമിക്കപ്പെടുന്ന ഈ ആഫീസര്‍മാരാണ് ബന്ധപ്പെട്ട മജിസ്‌ട്രേട്ടിനെ ഗാര്‍ഹികപീഡനം നടന്നതോ നടക്കുവാന്‍ സാധ്യതയുള്ളതോ തടയാന്‍ ആവശ്യമായതോ ആയ കാര്യങ്ങള്‍ അറിയിക്കേണ്ടത്. മജിസ്‌ട്രേട്ടുമാരെ സഹായിക്കുകയും
ഗാര്‍ഹികപീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതിയും നിയമസഹായവും ഉറപ്പുവരുത്തുകയാണ് ഇവരുടെ ചുമതല. മജിസ്‌ട്രേറ്റ്  (ഒന്നാംക്ലാസജുഡീഷ്യല്‍്മജിസ്‌ട്രേട്ട്) മുമ്പാകെ വരുന്ന പരാതികള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി തീര്‍പ്പുകല്‍പ്പിക്കേതാണ്.

ഇത്തരം പരാതികള്‍ വിചാരണയ്ക്ക് വരുമ്പോള്‍  രഹസ്യമായ വിചാരണ നടത്തുവാനും (in camera) വ്യവസ്ഥയുണ്ട്.  മറ്റൊരു പ്രധാന വ്യവസ്ഥ വാസസ്ഥലത്തിനുള്ള അവകാശമാണ്. നിയമപരമായ അവകാശം ഇല്ലെങ്കില്‍ കൂടി ഗൃഹാന്തരീക്ഷത്തില്‍ താമസിച്ചിരുന്ന സത്രീകള്‍ക്ക് അഭയം
നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുവാന്‍ ഈ നിയമം മജിസ്‌ട്രേട്ടിന് അധികാരംനല്‍കുന്നു.

പരാതിക്കാരിയെ ഫോണിലൂടെയോ അല്ലാതെയോ സമ്പര്‍ക്കം ചെയ്യുന്നതും പരാതിക്കാരിയുടെ ജോലി സ്ഥലത്തോ കുട്ടികളുടെ സ്‌കൂളിലോ പോയി ശല്യം ചെയ്യുന്നതിനെതിരെയും വിലക്കുകള്‍ പ്രഖ്യാപിക്കാം. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു കഴിയുന്ന സമയത്തുള്ള സ്വത്തുക്കളോ ബാങ്ക് ലോക്കറോ മറ്റ് ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടയാനും ഒരാള്‍ മാത്രം ഉപയോഗിക്കുന്നത് തടയുന്നതിനും ഈ നിയമത്തില്‍ വ്യവസ്തയുണ്ട്.

ആക്രമിക്കപ്പെടുവാനുള്ള സാധ്യതകള്‍ തടയുവാനും ഒരാള്‍ മാത്രം ഉപയോഗിക്കുന്നത് തടയുന്നതിനും ഈ നിയമത്തില്‍ വ്യവസ്തയുണ്ട് .
ആക്രമിക്കപ്പെടുവാനുള്ള സാധ്യതകള്‍ തടയാനും മുന്‍കരുതല്‍ എടുക്കുവാനും ഈ നിയമം സഹായിക്കുന്നു.

ഈ പുതിയ നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍, റെസിഡന്റസ് ഓര്‍ഡര്‍ ,മോണിട്ടറി റിലീഫ്, കുട്ടികളുടെ സംരക്ഷമം ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളില്‍ ഒരു സ്ത്രീ അവരുടെ ബന്ധുക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന എല്ലാ വിഷമാവസ്ഥകള്‍ക്കും നിയമപരമായി ഇതുവരെ ലഭ്യമാകാതിരുന്ന പരിരക്ഷ ലഭിക്കുകയും ചെയ്യുന്നുണ്ട്.

എവിടെ പരാതിപ്പെടണം

ഇര അഥവാ പരാതിക്കാരി താമസിക്കുന്ന സ്ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്തലം അല്ലെങ്കില്‍ എതിര്‍കക്ഷിതാമസിക്കുന്ന സ്ഥലം എന്നിവയിലേതെങ്കിലും ഒരു സ്ഥലത്തുള്ള ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പരാതിപ്പെടേണ്ടത് . ഈ നിയമത്തില്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളിലും മജിസ്‌ട്രേട്ടിന് നടപടി എടുക്കുവാന്‍ അധികാരമുണ്ട്.

ഇത്തരം പരാതിയിന്മേല്‍ മജിസ്‌ട്രേട്ട് എടുക്കുന്ന തീരുമാനത്തിന് അപ്പീല്‍ സമര്‍പ്പിക്കേത് ഓര്‍ഡര്‍ ലഭിച്ച് 30 ദിവസത്തിനകം സെഷന്‍സ് ജഡ്ജ് മുമ്പാകെയാണ്‌

ശിക്ഷ
മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കുന്നയാള്‍ക്ക് ഒരു വര്‍ഷം വരെ തടവ് അല്ലെങ്കില്‍ 20,000 (ഇതുപതിനായിരം) രൂപ വരെ പിഴ അല്ലെങ്കില്‍  രണ്ടും  കൂടി നല്‍കുവാന്‍ ഈ നിയമം അനുശാസിക്കുന്നു.

ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന സംരക്ഷണ ഓഫീസര്‍മാര്‍ക്കും തത്തുല്യമായ ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്. ഇത്  ജാമ്യമില്ലാ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പോലീസിന് നേരിട്ടു കേസ് രജിസ്റ്റര്‍ ചെയ്യുവാനും അധികാരമുണ്ട് .

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …