Home / നീതിന്യായം / വാർത്തകൾ / ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ ജീവനാംശമില്ല: മുംബൈ ഹൈക്കോടതി

ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ ജീവനാംശമില്ല: മുംബൈ ഹൈക്കോടതി

Divorce papers and cash with misc itemsമുംബൈ: ഭാര്യക്ക് സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിന് നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. വേര്‍പിരിഞ്ഞ് താമസിക്കുന്ന അന്ധേരി സ്വദേശിയായ ഷീല ശര്‍മ നല്‍കിയ കേസിലാണ് ഉത്തരവ്.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവ് നിധിന്‍ ശര്‍മ മാസം 15,000 രൂപ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിജയ കപ്‌സെ തഹില്‍രാമണി, പി.എന്‍.ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീയുടെ പേരില്‍ 50ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മ്യൂച്വല്‍ഫണ്ട് നിക്ഷേപവുമുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇതുപ്രകാരം പ്രതിമാസം 37,500 രൂപ പലിശയിനത്തില്‍മാത്രം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ കൂടി പണം ഉപയോഗിച്ച് വാങ്ങിയ ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ഫ്ഌറ്റ് ഇപ്പോള്‍ ഷീലയുടെ പേരിലാണെന്നും കോടതി കണ്ടെത്തി.

ചെലവിനു നല്‍കണമെന്ന കുടുംബകോടതി ഉത്തരവ് സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. 2007 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് മക്കളും വിവാഹം കഴിഞ്ഞ് വിദേശത്താണ് താമസിക്കുന്നത്.

Check Also

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല; മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്‌ടര്‍ തിരിച്ചുപിടിച്ചു

കാസര്‍ഗോഡ്‌: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ്‌ …