മുസ്ലീം വിവാഹം
നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വിവാഹം വിശുദ്ധമായ ഒരു ഉടമ്പടിയാണ്. ഒരു സിവില്‍ കരാറിന്റെ രീതിയാണ് മുസ്ലീം വിവാഹത്തിനുള്ളത്. സ്ത്രീ പുരുഷ ബന്ധത്തിന് നിയമ സാധുത നല്‍കുന്നതിനും കുട്ടികള്‍ക്ക് നിയമ പ്രകാരമുള്ള അധികാരം നല്‍കുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നാണ് മുസ്ലീം വിവാഹം. മുസ്ലീം നിയമം അനുശാസിക്കുന്ന യോഗ്യതയും സ്വതന്ത്രമായ സമ്മതവും മറ്റ് അനുഷ്ഠാനങ്ങളും ഇതിന് ഉണ്ടായിരിക്കണം.
നിബന്ധനകള്‍
വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാദ്ഗാനവും- സ്വീകരിക്കലും,മഹര്‍ എന്നിവയാണ് നിയമ സാധുതയുള്ള മുസ്ലീം വിവാഹത്തിന് നിര്‍ബ്ബന്ധമായ ഘടകങ്ങള്‍ . വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ സ്വതന്ത്രമായ സമ്മതം നല്‍കല്‍ നിര്‍ബ്ബന്ധമാണ്. അതു നല്‍കാന്‍ കഴിയാത്ത വിധം ചിത്ത ഭ്രമമോ മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല.
പ്രായപൂര്‍ത്തി എത്തിയവര്‍ക്ക് 15 വയസ്സ് വിവാഹ ബന്ധത്തിലേര്‍പ്പെടാം. എന്നാല്‍, 1978 ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ഇപ്പോല്‍ ഇന്ത്യില്‍ പുരുഷന്റെ വിവാഹപ്രായം 21 വയസ്സും സ്ത്രീയുടേയ് 18 വയസ്സുമാണ്. അതല്ലാതെയുള്ള വിവാഹം ശിക്ഷാര്‍ഹമാണ്.
സാക്ഷികളുടെ മുന്നില്‍വച്ച് വിവാഹത്തിനുള്ള നിര്‍ദ്ദേശം (അഥവാ വാഗ്ദാനം) നടത്തുകയും ആ നിര്‍ദ്ദേശം മറുഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേ സ്ഥലത്ത് ഒരേ യോഗത്തില്‍ വച്ച് വിളിച്ചുപറഞ്ഞ് നിക്കാഹ് അനുഷ്ഠാനം നടത്തേതാണ്.
മഹര്‍
വിവാഹത്തിന് എത്രയും ആവശ്യമായ ഘടകമാണ് മഹര്‍ . പുരുഷന്‍ സ്ത്രീയ്ക്ക് നല്‍കേണ്ടതായി നിശ്ചയിക്കുന്ന തുകയാണ് മഹര്‍ . വിവാഹ സമയം അതുമുഴുവന്‍ നല്‍കുകയോ,ഭാഗീകമായി നല്‍കുകയോ ആകാം. ഭാഗീകമായി നല്‍കുമ്പോള്‍ ബാക്കി തുക സ്ത്രീയുടെ അവകാശമായി എന്നും നിലനില്‍ക്കും. നിക്കാഹിന് പ്രായപൂര്‍ത്തിയും സ്ഥിര ബുദ്ധിയുള്ള പുരുഷന്മാരായ രണ്ട് സാക്ഷികള്‍ നിര്‍ബ്ബന്ധമാണ്.