
ദീര്‍ഘകാലം ഒരുമിച്ചു താമസിക്കുന്ന സത്രീക്കും പുരുഷനും കുട്ടികളുണ്ടായാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി . നിയമപ്രകാരം വിവാഹിതരാകാതെ, ഏറെക്കാലം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീക്കും പുരുഷനുമുണ്ടാകുന്ന കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയുമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കുട്ടികളെ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.എസ്.ചൗഹാന്അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു. ലിവിങ് ടുഗദര്‍ ബന്ധം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിയിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിശദീകരണം.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony