മേല്‍ പറഞ്ഞ ബുദ്ധികൊണ്ടുണ്ടാകുന്ന ഫലം വംശ നാശമാണ്. മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണത്. ലൈംഗിക ആസ്വാദനം വിലക്കുന്നതും അത് അനിയന്ത്രിതമാക്കുന്നതും ഒരുപോലെ അപകടമാണ്. റസൂലുല്ലാഹി (സ) യുവ സമൂഹത്തെ വിളിച്ചുകൊണ്ട് കല്‍പ്പിച്ചു. യുവാക്കളേ, സംയോഗത്തിന് കഴിയുന്നവരൊക്കെ വിവാഹം ചെയ്യണം. അത് കണ്ണിനെ താഴ്ത്തും ഗുഹ്യസ്ഥാനത്തിന് സംരക്ഷണം നല്‍കും (ബുഖാരി നമ്പര്‍: 5065 മുസ്ലിം നമ്പര്‍: 1400).
അബൂഖിലാബയില്‍ നിന്ന് – അദ്ദേഹം പറഞ്ഞു: നബി(സ)യുടെ സ്വഹാബികളില്‍ കുറച്ചാളുകള്‍ ഇഹലോക സുഖങ്ങളെ വെടിയുവാനും സ്ത്രീകളെ ത്യജിക്കുവാനും ബ്രഹ്മചര്യം ആചരിക്കുവാനും തുനിഞ്ഞു. ഇതറിഞ്ഞ നബി(സ) അവരെ അതിരൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിക്കാന്‍ കാരണം തീവ്രതയായിരുന്നു. അവര്‍ അവരോടു തന്നെ തീവ്രത പുലര്‍ത്തി. അങ്ങിനെ അവര്‍ മഠങ്ങളിലും ചര്‍ച്ചുകളിലും തളക്കപ്പെട്ടു. ഇതുപോലുള്ള ചില സംഭവങ്ങളാണ് ‘വിശ്വസിച്ചവരേ! അല്ലാഹു അനുവദനീയമാക്കി തന്നിട്ടുള്ള വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധ മാക്കരുത്. നിങ്ങള്‍ അതിര് കവിയുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു അതിരു വിടുന്നവരെ ഇഷ്ട പ്പെടുകയില്ല. (ഖുര്‍ആന്‍:5:87) എന്ന വചനങ്ങളുടെ അവതരണത്തിന് കാരണമായത്. (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍ പേജ് 258 അല്ലാമാ അല്‍ ഐജീശ്ശാഫിഇയ്യ്).