Home / ചോദ്യോത്തരങ്ങൾ / വിവാഹം വിലക്കപ്പെടേണ്ടവരായിട്ട് ആരെങ്കിലുമുണ്ടോ?

വിവാഹം വിലക്കപ്പെടേണ്ടവരായിട്ട് ആരെങ്കിലുമുണ്ടോ?

stock-photo-14940747-no-entryദൈവാനുഗ്രഹമായി ലഭിച്ച ലൈംഗിക വികാരം  ഓരോ വ്യക്തിയിലും വ്യത്യസ്ഥമായ അളവിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

തീരെ ഷണ്ഡനായ ഒരാള്‍ക്ക്  വിവാഹം ചെയ്ത് കൊടുക്കുന്നത് ശറഅ് വിലക്കിയതാണ്.  വിവാഹത്തിന് അയോഗ്യതകള്‍ – സംയോഗത്തിന് ആശയില്ലാതിരിക്കുക. ഭാര്യക്ക്  ചെലവ് കൊടുക്കാന്‍ കഴിയാതെ വരിക. എന്നിവയാണ്. ഇവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് നിഷിദ്ധമാണ്. (ഫികുഹുസ്സുന്ന 2:334. സയ്യിത് സാബിക്).

നിരപരാധികളായ സ്ത്രീകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടി  ഇത്തരം ആളുകള്‍ തങ്ങളുടെ ഈ ന്യൂനതകള്‍ വ്യക്തമാക്കിയിരിക്കണം. ഭര്‍ത്താവിനോടുള്ള കടമകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള പോലെ ലൈംഗിക ആസ്വാദനത്തിന് തടസ്സങ്ങളുണ്ടെന്ന് ഉറപ്പുള്ളവളും അക്കാര്യം മറച്ച് വെക്കുന്നത് വഞ്ചനയാണ്.

എന്നാല്‍ ‘ഏത് രോഗത്തിനും മരുന്നുണ്ട് പറ്റിയ മരുന്നാകുമ്പോള്‍ അല്ലാഹുവിന്റെ അനുമതികൊണ്ടത്  സുഖപ്പെടുന്നതാണ്’ (മുസ്ലിം) എന്ന നബിവചനം ആശ കൈവെടിയരുത് എന്ന് ഇത്തരക്കാരെ ഓര്‍മപ്പെടുത്തുന്നതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍