Home / ചോദ്യോത്തരങ്ങൾ / ഭാര്യയെ തിരഞ്ഞെടുക്കുമ്പോള്‍ കന്യകക്കാണോ വിധവക്കാണോ മുന്‍ഗണന നല്‍കേണ്ടത്?

ഭാര്യയെ തിരഞ്ഞെടുക്കുമ്പോള്‍ കന്യകക്കാണോ വിധവക്കാണോ മുന്‍ഗണന നല്‍കേണ്ടത്?

stock-photo-4148707-golden-leader-in-business-wayമനസ്സും മനസ്സും ചേര്‍ന്ന് കൊണ്ടുള്ളൊരു ബന്ധമാണ് വിവാഹം കൊണ്ടുണ്ടാകേണ്ടത്. ജാബിറുബ്‌നു അബ്ദില്ല (റ) ഒരു വിധവയെ വിവാഹം ചെയ്തു. നബി (സ) അതറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു. നിനക്കൊരു കന്യകയെ വിവാഹം ചെയ്തുകൂടായിരുന്നോ- എന്നാല്‍ നിങ്ങള്‍ക്ക് പരസ്പരം കൊഞ്ചിക്കളിക്കാമായിരുന്നല്ലോ? (ബുഖാരി ബാബുസ്സയ്യിബാത്ത് 5079. മുസ്ലിം കിതാബു ന്നികാഹ് 55-56).

കന്യകയാകുമ്പോള്‍ ഇണയോടുള്ള സ്‌നേഹബന്ധം ശക്തിപ്പെട്ടിരിക്കും. അതേ സമയം വീടും അതിലെ അംഗങ്ങളും കൂടുതല്‍ പരിപാലിക്കപ്പെടാനുള്ള കഴിവും  തന്റേടവും വിധവയിലായിരിക്കും കാണപ്പെടുക. അത്തരം സന്ദര്‍ഭത്തിലായിരുന്നു ജാബിര്‍ (റ) വിധവാ വിവാഹത്തിന് പ്രേരിതനായത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍