Home / ചോദ്യോത്തരങ്ങൾ / പെണ്‍മക്കളുടെ വിവാഹം പിതാവിന് ബാധ്യത ആയ പോലെ ആണ്‍മക്കളുടേതും ബാധ്യതയല്ലേ?

പെണ്‍മക്കളുടെ വിവാഹം പിതാവിന് ബാധ്യത ആയ പോലെ ആണ്‍മക്കളുടേതും ബാധ്യതയല്ലേ?

stock-photo-18254245-father-and-child-silhouette പെണ്‍മക്കളുടെയും ആണ്‍മക്കളുടെയും വിവാഹത്തിന് പിതാക്കളുടെ അശ്രാന്ത പരിശ്രമം വേണ്ടതാണ്. അതോടൊപ്പം പെണ്‍മക്കളെ പിതാവാണ് വരന് ഏല്‍പ്പിച്ച് കൊടുക്കേണ്ടത്. എങ്കിലേ വിവാഹം സാധുവാകുകയുള്ളൂ.

എന്നാല്‍ ആണ്‍മക്കളുടെ വിവാഹം സാധുവാകുന്നതിന് പിതാക്കളുടെ അറിവോ സമ്മതമോ ആവശ്യമില്ല. പ്രായപൂര്‍ത്തി ആയവരെ വിവാഹം ചെയ്ത് കൊടുക്കേണ്ട ബാധ്യത പിതാക്കള്‍ക്കും പിന്നെ കുടുംബ തലവന്‍മാര്‍ക്കും പിന്നെ ഭരണകര്‍ത്താക്കള്‍ക്കും അതും കഴിഞ്ഞ് പൊതു ജനങ്ങള്‍ക്കുമായിരിക്കും.

നിങ്ങളില്‍ നിന്നുള്ള അവിവാഹിതര്‍ക്കും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്ത്രീകളില്‍ നിന്നുമുള്ള നല്ലവര്‍ക്കും നിങ്ങള്‍ വിവാഹം ചെയ്ത് കൊടുക്കുവീന്‍ (ഖുര്‍ആന്‍ 24:32). റസൂലുല്ലാഹി (സ) പറഞ്ഞു: മൂന്ന്  കാര്യങ്ങള്‍ തീരെ പിന്തിച്ചു കൂടാ – സമയമായാല്‍ നമസ്‌കാരം (നിര്‍വ്വഹിക്കല്‍), മുമ്പിലെത്തിയ ജനാസ (ശുശ്രൂഷിക്കല്‍), യോജിച്ച വരന്‍ മുമ്പിലെത്തിക്കഴിഞ്ഞ അവിവാഹിത (യെ വിവാഹം ചെയ്ത് കൊടുക്കല്‍) (തുഹ്ഫത്തുല്‍ അഹ്‌വദീ 3:526).

നബി (സ) പറഞ്ഞു: മത ചിട്ടയും സല്‍സ്വഭാവവുമുള്ള ഒരാള്‍ നിങ്ങളെ സമീപിച്ചാല്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്ത് കൊടുക്കുക. അങ്ങിനെ ചെയ്തില്ലെങ്കില്‍ രാജ്യത്ത് കുഴപ്പമാണ്. വലിയ നാശമാണുണ്ടാവുക. (തുര്‍മുദി, നികാഹ് 1084)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍