Home / ചോദ്യോത്തരങ്ങൾ / വിവാഹന്വേഷണത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്?

വിവാഹന്വേഷണത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്?

rulesനബി (സ) പറഞ്ഞു: കച്ചവടം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ മേല്‍ മറ്റൊരുത്തന്‍ കച്ചവടം നടത്തരുത്. വിവാഹാലോചനനടത്തിക്കൊണ്ടിരിക്കെ അവളെ മറ്റൊരാള്‍ വിവാഹാലോചന നടത്തരുത്. ആദ്യത്തവന്‍ അതില്‍ നിന്ന് ഒഴിഞ്ഞ് പോവുകയോ അല്ലങ്കില്‍ അവന്റെ അനുവാദം കിട്ടിയ ശേഷമോ അല്ലാതെ (ബുഖാരി നികാഹ് നമ്പര്‍ :5142. മുസ്ലിം നികാഹ് 1412).

സ്ത്രീ നാല് കാര്യങ്ങള്‍ക്ക് വേണ്ടി വിവാഹം ചെയ്യപ്പെടുന്നു – ധനം, തറവാട്, സൗന്ദര്യം, ദീന്‍ ഇതില്‍ ദീനുള്ളവളെ നീ തിരഞ്ഞെടുക്കുക. നിന്റെ കൈ മണ്ണ് പുരളേണ്ടി വന്നാലും  (ബുഖാരി നികാഹ് 5090, മുസ്ലിം കിതാബുറ്‌റളാഅ് 1466). നാട്ടില്‍ നടന്നുവരുന്ന വിവാഹങ്ങളുടെ  സ്വഭാവം പറഞ്ഞ ശേഷം നാലാമത്തെ ലക്ഷ്യമായിപറഞ്ഞ ദീനുള്ളവളെ അഥവാ-ധാര്‍മിക സ്വഭാവമുള്ളവളെയാണ് തന്റേടമുള്ളവര്‍ തിരഞ്ഞെടുക്കേണ്ടതെന്ന് നബി (സ) പഠിപ്പിച്ചു.

മരണത്താലോ ത്വലാഖിനാലോ ഇദ്ദ: ആചരിക്കുന്നവളെ വിവാഹന്വേഷണം നടത്തി, പക്ഷെ വിവാഹം നടന്നത് ഇദ്ദ: അവസാനിച്ചതിനുശേഷമാണ്, എങ്കില്‍പോലും ഈ ബന്ധം  ദുര്‍ബലപ്പെട്ട് പോകുമെന്നാണ് ഇമാം മാലിക് (റ) പറഞ്ഞത്. തെറ്റാണ് ചെയ്തതെങ്കിലും വിവാഹം ദുര്‍ബലപ്പെടുന്നതല്ലെന്നാണ് ഇമാം ശാഫിഈ (റ)പറഞ്ഞത്. (ഫിക്ഹുസ്സുന്ന: 2345). ഉസ്മാനുബ്‌നു അഫാന്‍ (റ) വില്‍ നിന്ന്, നബി (സ) പറഞ്ഞു: ഇഹ്‌റാമില്‍ നിലകൊള്ളുന്നവന് വിവാഹം ചെയ്യാനോ, ചെയ്ത് കൊടുക്കാനോ, വിവാഹാന്വേഷണമോ പാടില്ല. (മുസ്ലിം – നികാഹ്, നമ്പര്‍ 1031,1032)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍