Home / ചോദ്യോത്തരങ്ങൾ / വധൂവരന്‍മാര്‍ തമ്മില്‍ കുഫ്‌വ് ആവണം എന്നാണല്ലോ. ഏതെല്ലാം കാര്യങ്ങളിലാണത്?

വധൂവരന്‍മാര്‍ തമ്മില്‍ കുഫ്‌വ് ആവണം എന്നാണല്ലോ. ഏതെല്ലാം കാര്യങ്ങളിലാണത്?

lovebirdsഇമാംമാലിക് (റ) പറഞ്ഞത്  മതം കൊണ്ട്  ഒത്തു വരിക എന്നല്ലാതെ മറ്റൊന്ന് കൊണ്ടും ഒത്തു വരേണ്ടതായിട്ടില്ല എന്നാണ്.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മാന്യന്‍  നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നവനാകുന്നു എന്ന ഖുര്‍ആന്‍ (49:13) വചനത്തെ പ്രമാണമാക്കിക്കൊണ്ട് പണ്ഡിതന്‍മാരില്‍ ഭൂരി ഭാഗവുംഅങ്ങിനെയാണ് പറയുന്നത്.

ഇബ്‌നു മസ്ഊദ് സഹോദരിയോട് പറയുകയുണ്ടായി. നീ ഒരു മുസ്ലിമിനെയല്ലാതെ വിവാഹം ചെയ്യരുത്. അവന്‍ ചുവന്ന റോമക്കാരനായാലും കറുത്ത ഹബ്ശീനിയക്കാരനായാലും ശരി. (മജ്മൂഅ മുഅല്ലഫാത്ത്, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ്, 4:459). ഹുദൈഫത്ത് (റ) ന്റെ സഹോദരന്‍ വലീദ്ബ്‌നു ഉത്ബതിന്റെ മകളെ ഒരു അന്‍സാരി സ്ത്രീയുടെ അടിമയായ  സാലിമിന് വിവാഹം ചെയ്തു കൊടുത്തു (ബുഖാരി :5088) ജഹ്ശിന്റെ മകള്‍ സൈനബയെ സൈദിനു വേണ്ടി  നബി(സ) വിവാഹാലോചന നടത്തുകയുണ്ടായി. (തഫ്‌സീറുല്‍ ഖുര്‍ത്തുബി: 14: 121.) തറവാട്, സമ്പത്ത്, തടി, ഉയരം, പ്രായം, നിറം, പ്രസിദ്ധി, ഉദ്യോഗം, നാട്, ഭാഷ ഇവയൊന്നും ഒത്തിരിക്കണമെന്ന് മതം നിര്‍ദേശിച്ചിട്ടില്ല.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍