Home / ചോദ്യോത്തരങ്ങൾ / മുന്‍ഗണനാ ക്രമത്തിലുള്ളയാള്‍ വലിയ്യാകാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

മുന്‍ഗണനാ ക്രമത്തിലുള്ളയാള്‍ വലിയ്യാകാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

rejeectedഏറ്റവും അടുത്തവര്‍ തടഞ്ഞാല്‍ പിന്നെ അടുത്തവര്‍ അവള്‍ക്ക് വലിയ്യായി നില്‍ക്കേണ്ടതാണ്, അടുത്തയാള്‍ വലിയ്യാവാന്‍ പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ അകന്നവര്‍ വലിയ്യായികൊണ്ട് നടത്തുന്ന നികാഹ് സാധുവല്ല. നബി(സ) പറഞ്ഞു : വലിയ്യില്ലാതെ വിവാഹമില്ല. നീതിമാന്‍മാരായ രണ്ട് സാക്ഷികളും. ഇനി വലിയ്യ് വിസമ്മതിച്ചാല്‍ നാട്ടിലെ ഭരണാധിപനായിരിക്കും വലിയ്യില്ലാത്തവര്‍ക്കെല്ലാം വലിയ്യ്. ഭരണാധിപന്‍ എന്നതിന്റെ വിവക്ഷ കാര്യ നിര്‍വ്വഹണാധികാരമുള്ളവന്‍ എന്നേയുള്ളൂ. അത് ഇമാമോ  ഖാളിയോ അവരുടെ പ്രതിനിധിയോ ആവാം. ഉള്ള വലിയ്യുകള്‍ പരസ്പരം ധാരണയില്‍ എത്താതിരിക്കുക, വലിയ്യായിട്ട്  ആരും  ജീവിച്ചിരിപ്പില്ല, ഉണ്ടെങ്കില്‍ തന്നെ അവള്‍ക്ക് തികച്ചും യോജിച്ചതും തൃപ്തിപ്പെട്ടതുമായ വരനോട്  നികാഹ് ചെയ്ത് കൊടുക്കാന്‍ അവരെ കിട്ടുകയില്ലെന്ന് ഉറപ്പുണ്ടാകുക എന്നീ പരിത സ്ഥിതികളിലാണ്  ഭരണാധിപന്‍ വിലായത് ഏറ്റെടുക്കേണ്ടത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍